അത് അത്ര ചെറിയൊരു കാര്യമല്ല, നടക്കുന്നത് വലിയാെരു നിശബ്ദവിപ്ലവം; നിറഞ്ഞാടുന്നത് പുത്തൻ ട്രെൻഡുകൾ

പ്രതീകാത്മക ചിത്രം
ജെൻസിയോ ആൽഫയോ ആയിക്കോട്ടെ. ഇപ്പോഴും ചിലകാര്യങ്ങൾ പരസ്യമായി വാങ്ങാനും ചോദിക്കാനുമൊക്കെ മിക്ക സ്ത്രീകർക്കും മടി മാറിയിട്ടില്ല. അതിലൊന്നാണ് പാന്റീസ്. ശ്ശൊ… അതാെക്കെ എങ്ങനെയാ പരസ്യമായി ചോദിക്കുന്നത് എന്ന ചിന്താഗതിയാണ് പലർക്കും. സ്ത്രീ ജീവനക്കാർ മാത്രമുള്ള കടയിൽപ്പോയി വാങ്ങി രക്ഷപ്പെടുകയാണ് അത്തരക്കാർ ചെയ്യുന്നത്. ഇതുമനസിലാക്കിയാണ് ഓൺലൈൻ വിപണി അടിവസ്ത്രത്തിലും കൈവച്ചത്. കൊറിയനോ, ചൈനീസോ, പാശ്ചാത്യനോ ഏതുമാവട്ടെ ആരുടെയും മുഖത്തുനോക്കി ചോദിക്കാതെ വാങ്ങാം. മറുനാടുകളിലെ പുതുപുത്തൻ മോഡലുകൾ പരീക്ഷിക്കുകയുമാവാം. ഓരോദിവസവും പുത്തൻ മോഡലുകളാണ് ഓൺലൈൻ വിപണിയിൽ അവതരിക്കുന്നത്. അതൊക്കെ സൂപ്പർഹിറ്റാവുകയും ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് കേരളകൗമുദി ഓൺലൈനോട് സംസാരിക്കുകയാണ് ഓൺലൈനിലെ പ്രമുഖ ഇന്നർവെയർ,ലോഞ്ച് വെയർ ബ്രാൻഡായ സോൾബൈരേഷ്മ (soulbyreshma).
വെറൈറ്റികളുടെ പൂക്കാലം
ലോക്കൽ വിപണിയിൽ വെറൈറ്റികളില്ലാത്തതാണ് കൂടുതൽപ്പേരെയും ഓൺലൈൻ വിപണിയിലേക്ക് ആകർഷിക്കുന്നത്. പാറ്റേണുകൾ, മോഡലുകൾ, കളറുകൾ, മെറ്റീരിയലുകൾ അങ്ങനെ വെറൈറ്റികളുടെ പൂക്കാലമാണ് അവിടെ. വിദേശ സിനിമകളിൽ മാത്രം കണ്ടുപരിചയിച്ച ഐറ്റങ്ങൾ ഒരുചമ്മലും കൂടാതെ വാങ്ങാൻ അവസരം കിട്ടുമ്പോൾ ആരെങ്കിലും മടികാണിക്കുമോ?. കൈയിലൊതുങ്ങുന്ന വിലകൂടിയാകുമ്പോൾ സന്തോഷം ഇരട്ടിക്കും.
തടികൂടിയവർക്ക് വെറൈറ്റി അടിവസ്ത്രങ്ങൾ ഇല്ലെന്നാണ് പൊതുവിലുള്ള ധാരണ. കടയിൽപ്പോയി സൈസുപറയുമ്പോൾ സെയിൽസ് ഗേൾ എടുത്തുതരുന്ന ഐറ്റവും വാങ്ങി വരേണ്ട അവസ്ഥ. വെറൈറ്റികൾ പരീക്ഷിക്കണമെന്ന മോഹം മനസിലുണ്ടെങ്കിലും അടക്കിവയ്ക്കുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ. എന്നാൽ ഓൺലൈൻ വിപണിയിൽ ഇത്തരക്കാർക്കുമുണ്ട് വെറൈറ്റികളുടെ പൂക്കാലം. ഇതുവരെ ആഗ്രഹിച്ച് കൺമുന്നിൽ കിട്ടുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല.
വാങ്ങിക്കുന്നതിൽ പുരുഷന്മാരും
സ്ത്രീകളുടെ അടിവസ്ത്രത്തിന്റെ കാര്യത്തിൽ പുരുഷന്മാർക്കെന്താ കാര്യം എന്ന് ചോദിക്കരുത്. അവർക്കാണ് കൂടുതൽ കാര്യം. ഭാര്യയ്ക്കും കാമുകിക്കുമൊക്കെയാണ് ഫാൻസിടൈപ്പ് അടിവസ്ത്രങ്ങൾ പുരുഷന്മാർ കൂടുതലായും വാങ്ങിക്കുന്നത്. ഭാര്യയും കാമുകിയുമൊക്കെ അത്തരം അടിവസ്ത്രങ്ങൾ ധരിച്ച് കാണണമെന്ന് ഇവർക്ക് ആഗ്രഹമുണ്ട്. പക്ഷേ കടകളിൽ ഇത്തരം ഐറ്റങ്ങൾ കിട്ടാനുള്ള സാദ്ധ്യത വരളെക്കുറവ്. ഉണ്ടെങ്കിൽത്തന്നെ തുറിച്ചുനോട്ടങ്ങളും അർത്ഥം വച്ചുള്ള ചിരികളും ആർക്കാ എന്നചോദ്യവും കടകളിൽ കയറുന്നതിൽ നിന്ന് പലരെയും പിന്തിരിപ്പിക്കും. എന്നാൽ ഇത്തരം പ്രശ്നങ്ങളൊന്നും ഓൺലൈൻ വിപണിയിലില്ല. ഇഷ്ടപ്പെട്ടതെന്തും ഫോട്ടോയോ, വീഡിയോയാേ കണ്ട് വാങ്ങി ഇഷ്ടപ്പെട്ടവർക്ക് നൽകാം. ഫാൻസിക്കൊപ്പം ഫാന്റസിക്കും ആരാധകരുണ്ട്. അമേരിക്കൻ മോഡൽ അടിവസ്ത്രങ്ങൾക്ക് (thong underwear) നേരത്തേ അധികം വില്പന ഇല്ലാതിരുന്നു. എന്നാലിപ്പോൾ അതിനും ആരാധകരേറെയാണ്.
കണ്ടുമടുത്തത് വേണ്ട
പാന്റീസ് എന്ന് കേട്ടാൽ ഇലാസ്റ്റിക്കിൽ ചെറിയ അലങ്കാരങ്ങൾ പിടിച്ച ഐറ്റമാണ് ഓർമ്മയിൽ വരുന്നത്. ഇന്ന് ഇതിനോട് ഭൂരിപക്ഷം സ്ത്രീകൾക്കും തീരെ താൽപ്പര്യമില്ല. പുറത്തിടുന്നവയിൽ വെറൈറ്റികൾ ആവോളം വരുമ്പോൾ അടിവസ്ത്രത്തിലും എന്തുകൊണ്ട് വെറൈറ്റികൾ പാടില്ല എന്നാണ് അവർ ചോദിക്കുന്നത്. ഫാഷനിൽ മാത്രമല്ല മെറ്റീരിലിലും പാറ്റേണിലും മാറ്റം വേണമെന്ന് അവർ ആഹ്രഹിക്കുന്നു. ശ്വസിക്കുന്ന (വായുകടക്കുന്ന ) മെറ്റീരിയലുകൾ ധരിക്കാനാണ് സ്ത്രീകൾക്ക് കൂടുതൽ താൽപ്പര്യം. ഇറിറ്റേഷൻ ഉണ്ടാക്കാത്ത ധരിച്ചിരിക്കുന്നു എന്നറിയാത്ത ശരീരത്തോട് ഇഴുകിച്ചേർന്നുകിടക്കുന്ന അടിവസ്ത്രങ്ങൾ ധരിക്കണമെന്ന് ആഗ്രഹിച്ചാൽ എന്താണ് കുഴപ്പമെന്നാണ് സ്ത്രീകൾ ചോദിക്കുന്നത്. കംഫർട്ടാണ് അവർക്ക് എല്ലാത്തിലും മേലെ.
സോൾബൈരേഷ്മയിൽ വില്പനയ്ക്കുള്ള അടിവസ്ത്രങ്ങളിൽ ചിലത്.
ആ പേടി ഇനി വേണ്ട
ലെഗ്ഗിംസ് ധരിക്കുന്നവരുടെ ഏറ്റവും വലിയ പേടിയാണ് പാന്റിലൈൻ.ലെഗ്ഗിംസ് ശരീരത്തോട് ഒട്ടിച്ചേർന്ന് കിടക്കുന്നതിനാൽ പാന്റീസിന്റെ ഇലാസ്റ്റിക്ക് തെളിഞ്ഞുകാണും. വെള്ള ലെഗ്ഗിംസാണെങ്കിൽ പറയുകയും വേണ്ട. സീംലെസ് പാന്റികൾ ഇതിനൊരു പരിഹാരമാണ്. ഇത്തരം പാന്റീസുകൾക്ക് ബോർഡർ ലൈനുകൾ ഇല്ല. അതിനാൽ ഏതുവസ്ത്രത്തിനൊപ്പവും ധരിക്കാം. പാന്റി ലൈൻ ഒരു പ്രശ്നമേ അല്ലാതായി.
ഇതിലും കൊറിയ
കൊറിയയിൽ നിന്നും ചൈനയിൽ നിന്നുമാണ് ഓൺലൈൻ വിപണിയിലേക്കുള്ള ഐറ്റങ്ങൾ കൂടുതലായി എത്തുന്നത്. ഫാൻസിക്കൊപ്പം ഫാന്റസി ടൈപ്പുകളാണ് ഇവിടങ്ങളിൽ നിന്ന് കൂടുതലായും എത്തുന്നത്. ഇവയ്ക്ക് മെഷീൻവാഷ് തീരെ പറ്റില്ല. സ്വന്തം കുഞ്ഞുങ്ങളെ നോക്കുന്നതുപോലെ നോക്കണമെന്നർത്ഥം. പേരിലും ഒരുപാടുണ്ട് വെറൈറ്റികൾ. ബട്ടർ പാന്റി, മിൽക്കി വേ പാന്റി അങ്ങനെ പോകുന്നു. ശരിക്കും വെണ്ണപോലെ കൈയിൽ പിടിച്ചാൽ വഴുതിപ്പോകുന്ന ഐറ്റങ്ങൾ. ധരിച്ചിരിക്കുന്നുവെന്ന് അറിയുകയേ ഇല്ല. ഏത് കാലാവസ്ഥയിലും ധരിക്കാം. ഇതിലെ പല പാറ്റേണുകൾ സോൾബൈരേഷ്മയിലുണ്ട്.
18 മുതൽ 50 വരെ
പതിനെട്ടുമുതൽ അമ്പതുവയസുവരെയുള്ളവരാണ് കൂടുതലായും ഓൺലൈൻ വിപണികളെ ആശ്രയിക്കുന്നത്. അഞ്ചുവയസുമുതലുള്ളവർക്ക് ഐറ്റങ്ങൾ ലഭ്യമാമണെങ്കിലും പതിനെട്ടുവയസുവരെയുള്ളവർക്ക് വാങ്ങിക്കൊടുക്കുന്നത് രക്ഷിതാക്കളായിരിക്കും. അമ്പതുവയസിന് മുകളിലുള്ളവരും ഓൺലൈനെ ആശ്രയിക്കാറുണ്ടെങ്കിലും അത് എണ്ണത്തിൽ വളരെ കുറവാണ്. അത്തർക്കാർക്ക് സോഷ്യൽമീഡിയ ഇടപെടൽ മറ്റുള്ളവരെ അപേക്ഷിച്ച് കുറവായതുകൊണ്ടായിരിക്കാം ഇത്.
450 മുതൽ 1500വരെ
450 രൂപമുതൽ 1500 രൂപവരെയുള്ള ഐറ്റങ്ങൾ ഓൺലൈൻ വിപണിയിലുണ്ട്. ഇതിൽ കൂടിയ വിലയ്ക്കുള്ളതും ലഭിക്കും. പാന്റീസിനൊപ്പം ബ്രാകളും നൈറ്റ് വെയറുകളുമൊക്കെ വാങ്ങാം. ബ്രാകൾക്കാണ് പാന്റീസിനെക്കാൾ വില. പാന്റീസുകളുടെ അത്ര വെറൈറ്റി ബ്രാകളിൽ ലഭിക്കാറില്ല. ബ്രാകൾക്ക് വിലയും കൂടുതലാണ്.
RELATED TOPICS: WOMEN INNERWEAR TRENDS, LINGERIE MARKET KERALA, LADIES UNDERWEAR FASHION, WOMEN CLOTHING TRENDS, INNERWEAR INDUSTRY GROWTH
News ⏭️


