NEWS
ഭാര്യയുടെ പേര് നെഞ്ചിൽ പച്ചകുത്തിയിരുന്നതു സിസിടിവി ദൃശ്യങ്ങളിൽ; ‘മിഷൻ കട്ടുപൂച്ചൻ’ സിനിമാക്കഥകളെ വെല്ലുന്ന ത്രില്ലർ

ആലപ്പുഴ ∙ കുറുവ സംഘം മണ്ണഞ്ചേരിയിൽ നടത്തിയ 3 മോഷണങ്ങൾ സംബന്ധിച്ച കേസുകളിൽ ഒന്നിൽ പ്രതി തമിഴ്നാട് തേനി കാമാച്ചിപുരം സന്തൻ മാരിയമ്മൻ കോവിൽ സ്ട്രീറ്റ് സന്തോഷ് ശെൽവത്തിനു (25) കോടതി തടവും പിഴയും വിധിച്ചു. ഭവനഭേദനത്തിനും മോഷണത്തിനും 2 വർഷം വീതം തടവും 10,000 രൂപ വീതം പിഴയുമാണു ശിക്ഷ. വാദിയായ മണ്ണഞ്ചേരി നായ്ക്കംവെളിയിൽ ജയന്തിക്ക് 5000 രൂപ നഷ്ടപരിഹാരമായും നൽകണം. കൂട്ടുപ്രതി തമിഴ്നാട് രാമനാഥപുരം പരമക്കുടി എംജിആർ നഗർ സ്വദേശി കട്ടുപൂച്ചനെ (56) വിട്ടയച്ചു. ഇരുവരും പ്രതികളായ മറ്റൊരു കേസിലും സന്തോഷ് മാത്രം പ്രതിയായ കേസിലും 27ന് വിധി പറയും. ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി (2) ജഡ്ജി ശീതൾ ശശിധരനാണു വിധി പ്രസ്താവിച്ചത്. അറസ്റ്റിലായി 2024 നവംബർ 17 മുതൽ സന്തോഷ് ജയിലിലാണ്. ഈ കാലം ശിക്ഷയിൽ ഇളവു ചെയ്യുമെന്നതിനാൽ ഇനി ഏതാനും മാസം കൂടി തടവ് അനുഭവിച്ചാൽ മതി. വിധിക്കെതിരെ ഇന്നു ജില്ലാ കോടതിയിൽ അപ്പീൽ നൽകുമെന്നു സന്തോഷിന്റെ അഭിഭാഷകൻ അഭിലാഷ് സി.സോമൻ പറഞ്ഞു. പ്രോസിക്യൂഷനു വേണ്ടി കെ.കെ.നാഗേശ്വരിയും കട്ടുപൂച്ചനു വേണ്ടി ടി.ടി.സുധീഷും ഹാജരായി.
Fashion ⏭️


