BUSINESS
‘ഹോർമുസ് അപടകരം’; ഇന്ധന ഓർഡറുകൾ വെട്ടിക്കുറച്ച് ഇന്ത്യ, ഇറാഖ് ക്രൂഡ് വേണ്ടെന്ന് പ്രമുഖ എണ്ണക്കമ്പനികൾ

ഹോർമുസിൽ ‘ബെറ്റ്’ വെക്കാൻ തയ്യാറാകാതെ ഇന്ത്യയിലെ മുൻനിര എണ്ണക്കമ്പനികൾ. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ , മാംഗ്ലൂർ ഓയിൽ റിഫൈനറി എന്നിവ ഇറാഖിൽ നിന്നുള്ള ക്രൂഡ് ഓയിൽ നിലവിലെ സാഹചര്യത്തിൽ വേണ്ടെന്നു വെച്ചു. പശ്ചിമേഷ്യയിൽ യുദ്ധം വീണ്ടും കലുഷിതമാകുന്നതിനിടെ റിസ്ക് എടുക്കാൻ ഇന്ത്യൻ എണ്ണക്കമ്പനികൾ തയ്യാറല്ല. ഫലത്തിൽ ഇത് ഇറാഖിനാണ് തിരിച്ചടിയായി മാറുന്നത്.ഹോർമുസിൽ റിസ്ക് എടുക്കാതെ ഇന്ത്യബ്ലൂംബർഗ് റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ VLCC Lila Jamnagar ലോഡിങ് ക്യാൻസൽ ചെയ്തു. ഫുൾ ലോഡുമായി 2 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വഹിച്ചു കൊണ്ട് ഒരു ടാങ്കർ ഹോർമുസ് കടക്കുന്നത് റിസ്കാണെന്ന വിലയിരുത്തലാണുള്ളത്. സമാനമായി ഹോർമുസുമായി ബന്ധപ്പെട്ട ആശങ്കകളെ തുടർന്ന് മാംഗ്ലൂർ റിഫൈനറിയും ഇറാഖി ക്രൂഡ് പർച്ചേസ് നിർത്തി വെച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഹോർമുസുമായി ബന്ധപ്പെട്ട യാഥാർത്ഥ്യങ്ങളിലേക്കു കൂടിയാണ് ഇത് വിരൽ ചൂണ്ടുന്നത്. ക്രൂഡും ഇന്ത്യയുംപരമ്പരാഗതമായി ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ സപ്ലൈ ചെയ്തിരുന്ന രാജ്യമാണ് ഇറാഖ്. ഇതിൽ കൂടുതലും ദീർഘകാലാടിസ്ഥാനത്തിലുള്ള കരാറുകൾ വഴിയായിരുന്നു. ഇന്ത്യൻ എണ്ണക്കമ്പനികൾ ഇത്തരത്തിൽ ഷിപ്പിങ് അറേഞ്ച്മെന്റുകൾ നടത്തി വൻതോതിൽ ഇറാഖ് ക്രൂഡ് ഇവിടേക്ക് ഇറക്കുമതി നടത്തിയിരുന്നുഅതേ സമയം ഇന്ത്യയിലേക്ക് റഷ്യൻ ഇന്ധനം പ്രവഹിക്കുന്ന സാഹചര്യമാണ് നിലവിലേത്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് റഷ്യൻ ഇന്ധനത്തിന് യു.എസ് ഇളവ് നൽകിയതും അടുത്തിടെ ഇന്ത്യ നേട്ടമാക്കി മാറ്റിയിരുന്നു. നിലവിൽ പ്രതിദിനം 2.45 ദശലക്ഷം ബാരൽ എന്ന റെക്കോർഡ് ഉയരത്തിലാണ് ഇന്ത്യയിലേക്ക് റഷ്യൻ ക്രൂഡ് ഇറക്കുമതി നടക്കുന്നത്. സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതിയും ശക്തമായി തുടരുന്നുണ്ട്. ഫുജൈറ, യാൻബു വഴിയുള്ള പൈപ്പ് ലൈനുകൾ വഴി എണ്ണ കയറ്റുമതി നടത്തി ഹോർമുസിനെ ബൈപാസ് ചെയ്യാം എന്ന നേട്ടം ഈ രാജ്യങ്ങൾക്കുണ്ട്. എന്നാൽ ഇറാഖിന് നിലവിൽ ഇത്തരം മാർഗങ്ങളില്ല. ഇറാഖ് ക്രൂഡ്ഹോർമുസ് കടലിടുക്കിൽ ബ്ലോക്ക് ഉണ്ടാകുന്നത് ഇന്ധനത്തെ അമിതമായി ആശ്രയിക്കുന്ന ഇറാഖിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാണ്. അടുത്തിടെ വൻ ഡിസ്കൗണ്ടിൽ ഏഷ്യൻ രാജ്യങ്ങൾക്ക് ഇന്ധനം നൽകാൻ ആ രാജ്യം തയ്യാറായത് യുദ്ധസമയത്തുണ്ടായ നഷ്ടം നികത്തുക എന്ന ലക്ഷ്യത്തോടെയാണ്. അതേ സമയം നിലവിൽ വീണ്ടും ഹോർമുസ് വീണ്ടും സംഘർഷഭരിതമാകുന്നത് ഇറാഖിന്റെ നെഞ്ചിടിപ്പാണ് കൂട്ടുന്നത്.
Read News


