NEWS

പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു, ഒടുവിൽ ചർച്ചയ്ക്ക് സമ്മതം മൂളി കേന്ദ്രം; സഭയ്ക്ക് പുറത്തും പ്രതിഷേധം


ന്യൂഡൽഹി∙ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദം പാർലമെന്റിൽ ഉന്നയിച്ച് പ്രതിപക്ഷം. ചർച്ചയ്ക്ക് തയാറെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് തയാറായിരുന്നെന്നും നിയമങ്ങൾക്കനുസൃതമായി ചർച്ചകൾ നടത്താമെന്ന് പറയുന്നുണ്ടായിരുന്നെന്നും റിജിജു ലോക്സഭയിൽ പറഞ്ഞു. ചർച്ച എങ്ങനെ നടത്തണം, എത്ര സമയം വേണം, ഏത് നിയമപ്രകാരം നടത്തണം തുടങ്ങിയ കാര്യങ്ങൾ എല്ലാ പാർട്ടിയുടെയും നേതാക്കൾ ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും റിജിജു ആവശ്യപ്പെട്ടു.പാര്‍ലമെന്റിലെ വർഷകാല സമ്മേളനത്തിന്റെ മൂന്നാം ദിവസവും സഭ പ്രക്ഷുബ്ധമായിരുന്നു. പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം കടുപ്പിച്ചതോടെ സഭ നിർത്തിവച്ചു. പിന്നീട് 12 മണിയോടെ നടപടിക്രമങ്ങൾ പുനരാരംഭിച്ചെങ്കിലും പ്രതിഷേധം തുടർന്നതോടെ സഭ രണ്ട് മണിവരെ വീണ്ടും നിർത്തിവച്ചു.(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @KirenRijiju എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്)


Fashion ⏭️

Back to top button