NEWS

‘16 ഫോൺ തല്ലിപ്പൊട്ടിച്ചു, 5 കോടി പ്രതിഫലം’; പറയുന്നതിനൊരു മര്യാദ വേണ്ടേ, ഗതികേട് കൊണ്ട് പ്രതികരിക്കുന്നു: ജോജു ജോർജ്


സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ നടക്കുന്ന വ്യാജ ആരോപണങ്ങളിൽ മറുപടിയുമായി നടൻ ജോജു ജോർജ്. നട്ടാല്‍ കുരുക്കാത്ത നുണകളാണ് തന്‍റെ പേരില്‍ ചേര്‍ത്ത് ആളുകള്‍ പ്രചരിപ്പിക്കുന്നതെന്ന് താരം പറയുന്നു. തന്റെ ശമ്പളം അഞ്ച് കോടിയാണെന്ന് പറയുന്നത് കേട്ടെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനോട് ചോദിച്ചാൽ അതിന്റെ സത്യാവസ്ഥ അറിയാമെന്നും ജോജു പറഞ്ഞു. അഞ്ച് കോടിയല്ല അതിന്റെ മൂന്നിലൊന്ന് തന്നാൽ പോലും താൻ അഭിനയിക്കുമെന്നും 16 ഫോണുകൾ എറിഞ്ഞു പൊട്ടിച്ചുവെന്ന് അറിയുന്നത് അസംബന്ധമാണെന്നും താരം വ്യക്തമാക്കി.‘‘ഞാനൊരു 16 ഫോൺ തല്ലിപൊളിച്ചെന്നും അഞ്ച് കോടിയാണ് എന്റെ ശമ്പളമാണെന്നും പറഞ്ഞൊരു വിഡിയോ ഇറങ്ങിയിട്ടുണ്ട്.നിങ്ങളിതിന്റെ സത്യാവസ്ഥ അറിയണം. കാരണം എന്റെ ശമ്പളമെന്തെന്നുള്ളത് ഇവിടെ പ്രൊഡ്യുസേഴ്സ് അസോസിയേഷനിൽ അന്വേഷിച്ചാൽ അറിയാൻ കഴിയും.കാര്യങ്ങളുടെ നിജസ്ഥിതി പോലും തിരക്കാതെയാണ് ഒരോരുത്തർ വിഡിയോ ചെയ്യുന്നത്. അതെന്നെയും എന്റെ സിനിമയെയും എന്നെ ചുറ്റിപ്പറ്റി നിൽക്കുന്ന ആളുകളെയുമാണ് ബാധിക്കുന്നത്. എനിക്ക് വെറുതെ സിനിമ അഭിനയിച്ച് മുന്നോട്ടുപോയാൽ മതി.അതിനുള്ള സാഹചര്യം തരണമെന്ന് ഞാൻ അപേക്ഷിക്കുകയാണ്.


Fashion ⏭️

Back to top button