NEWS

അപൂർവ ഭൂലോഹ സ്ഥിരകാന്ത നിർമ്മാണത്തിന് 7280 കോടി

കൊ​ല്ലം: അ​പൂർവ ഭൂ​ലോ​ഹ സ്ഥി​രകാ​ന്ത​ങ്ങ​ളു​ടെ (റെ​യർ എർ​ത്ത് പെർ​മ​നന്റ് മാ​ഗ്‌​ന​റ്റ്-ആർ.ഇ.പി.എം) നിർ​മ്മാ​ണം പ്രോ​ത്സാ​ഹി​പ്പിക്കാൻ 7280 കോ​ടിയുടെ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം നൽ​കി​യി​ട്ടു​ണ്ടെ​ന്ന് എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പിയു​ടെ ചോ​ദ്യ​ത്തി​ന് കേ​ന്ദ്ര മ​ന്ത്രി ഭൂ​പ​തി രാ​ജു ശ്രീ​നി​വാ​സ വർ​മ്മ ലോ​ക്‌​സ​ഭ​യിൽ മ​റു​പ​ടി നൽ​കി. രാ​ജ്യ​ത്ത് പ്ര​തി​വർ​ഷം 6000 മെ​ട്രി​ക് ടൺ സം​യോ​ജി​ത റെ​യർ എർ​ത്ത് പെർ​മ​നന്റ് മാ​ഗ്‌​ന​റ്റിന്റെ നിർ​മ്മാ​ണ​ശേ​ഷി സൃ​ഷ്ടി​ക്കും. അ​പൂർവ ഭൂ​ലോ​ഹ സ്ഥി​ര​കാ​ന്ത നിർ​മ്മാ​ണ​ത്തി​നാ​യി കേ​ര​ള​ത്തിൽ വ്യ​വ​സാ​യ​ങ്ങൾ തുടങ്ങണമെന്നും കേ​ര​ള സർ​ക്കാ​രിന്റെ സം​രം​ഭ​ങ്ങ​ളെ കേ​ന്ദ്രം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നുമാണ് പ്രേ​മ​ച​ന്ദ്രൻ ആവശ്യപ്പെട്ടത്.

Read News ⏭️

Back to top button