NEWS
ജലാശയത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിൽ സ്ത്രീയുടെ മൃതദേഹം; കണ്ടെത്തിയത് സാരിയിൽ പൊതിഞ്ഞ നിലയിൽ

ബെംഗളൂരു ∙ തടാകത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്യൂട്ട്കെയ്സിനുള്ളിൽ അജ്ഞാത മൃതദേഹം. സ്യൂട്ട്കെയ്സിൽ കണ്ടെടുത്ത സ്ത്രീയുടെ മൃതദേഹം ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ചൊവ്വാഴ്ച രാവിലെ തടാകത്തിൽ വലിയ സ്യൂട്ട്കെയ്സ് പൊങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.സ്യൂട്ട്കെയ്സ് കരയ്ക്കെത്തിച്ച് തുറന്നപ്പോൾ സാരിയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടത്. മൃതദേഹത്തിന്റെ ഒരു ഭാഗം സ്യൂട്ട്കെയ്സിന് അകത്തുനിന്നും പുറത്തേക്ക് തള്ളിനിൽക്കുന്ന അവസ്ഥയിലായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
Fashion ⏭️


