BUSINESS
‘അടുക്കളകൾ ഞെട്ടും’; വരുന്നൂ എഥനോൾ എ.ടി.എമ്മുകൾ, പുതിയ കുക്കിങ് സ്റ്റൗ ചെലവ് പകുതിയാക്കും, എൽ.പി.ജി പടിക്കു പുറത്തേക്ക്

ഇന്ത്യയുടെ എഥനോൾ ജൈത്രയാത്ര ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി എഥനോൾ ബ്ലെൻഡിങ്ങിലൂടെ ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തിനാണ് രാജ്യം പ്രാധാന്യം നൽകിയത്. എന്നാൽ ഇപ്പോഴിതാ ഇന്ധന ടാങ്കുകൾക്കും അപ്പുറത്തേക്കാണ് ഇന്ത്യ ദൃഷ്ടി പതിപ്പിക്കുന്നത്. എഥനോളിനെ പാചകവാതകമായി പരിവർത്തനം ചെയ്യുക്കുകയാണ് ലക്ഷ്യം. പ്രത്യേക എഥനോൾ എ.ടി.എമ്മുകൾ വഴി എഥനോൾ വാങ്ങാൻ ഉപയോക്താക്കൾക്ക് സാധിച്ചേക്കും. ഇന്ത്യയും എഥനോൾ സാധ്യതകളുംഇത്തരം വിപ്ലവങ്ങൾ ഭാവിയിലാണ് നടക്കാൻ സാധ്യതയുള്ളതെങ്കിലും ഇന്ത്യയുടെ ബയോ ഫ്യുവൽ സ്ട്രാറ്റജിയിൽ കാതലായ മാറ്റങ്ങളാണ് നടപ്പാകുന്നത്. എഥനോളിന്റെ വിശാലമായ സാധ്യതകൾ തേടിയുള്ള അന്വേഷണമാണ് നൂതനമായ ആശയങ്ങളിലേക്ക് വെളിച്ചം വീശിയത്, പാചക വാതരം, ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ, ഏവിയേഷൻ ഫ്യുവൽ, കയറ്റുമതി തുടങ്ങിയ കാര്യങ്ങളെല്ലാം ഇന്ത്യയുടെ അജണ്ടയിലുണ്ടായിരുന്നു. നിലവിലുള്ള ഡിമാൻഡിനേക്കാൾ കൂടുതൽ സപ്ലൈ നടക്കുന്ന ഇന്ത്യയുടെ എഥനോൾ ഇക്കോ സിസ്റ്റം കരുത്തുറ്റതാണ്. ഭാവിയിൽ ഡിമാൻഡ് കുതിച്ചുയർന്നാലും അതൊരു വിഷയമാവുകയില്ല എന്നാണ് വിലയിരുത്തൽനയപരമായ പിന്തുണ ഉണ്ടായതോടെ ഈ മേഖലയിൽ ഭീമമായ നിക്ഷേപമാണ് കുമിഞ്ഞു കൂടിയത്. ഷുഗർ മില്ലുകൾ ഡിസ്റ്റിലേഷൻ ശേഷി വികസിപ്പിച്ചു, ധാന്യം അധിഷ്ഠിതമായി എഥനോൾ ഉല്പാദിപ്പിക്കുന്ന കമ്പനികൾ വിപണിയിലേക്ക് അഗ്രസീവായി കടന്നു വന്നു, ഉത്തർ പ്രദേശ്, ബീഹാർ, മഹാരാഷ്ട്ര അടക്കം പല സംസ്ഥാനങ്ങളിലും പുതിയ പ്രൊജക്ടുകൾ യാഥാർത്ഥ്യമായി.ഇതിന്റെയെല്ലാം ഫലമായി ഡിമാൻഡിനേക്കാളും അധികമായി എഥനോൾ ഉല്പാദിപ്പിക്കാൻ സാധിക്കുന്നു. നിലവിൽ ഇന്ത്യയുടെ എഥനോൾ ഉല്പാദന ശേഷി പ്രതിവർഷം 20 ബില്യൺ ലിറ്ററുകളിലും അധികമാണ്. വൈകാതെ 4 ബില്യൺ ലിറ്റർ ശേഷി കൂടി ആർജ്ജിക്കുന്നതോടെ ഇത് 24 ബില്യൺ ലിറ്ററായി ഉയരും. ഇതിൽ ഏകദേശം 15 ബില്യൺ ലിറ്ററുകൾ മാത്രമാണ് ആകെ ഉപയോഗിക്കപ്പെടുന്നത്. പശ്ചിമേഷ്യൻ യുദ്ധം പകർന്നു നൽകിയ പാഠങ്ങൾഇന്ത്യയിൽ വീടുകളിലെ അടുക്കളകളിൽ പാചകത്തിനായി പ്രധാനമായും എൽ.പി.ജിയാണ് ഉപയോഗിക്കുന്നത്. ആഭ്യന്തര തലത്തിൽ ഉല്പാദനം വർധിച്ചിട്ടും വലിയ തോതിൽ എൽ.പി.ജി ഇറക്കുമതി ഇവിടേക്ക് നടത്തേണ്ടതായി വരുന്നു. ഗ്ലോബൽ എനർജി പ്രൈസ് ഉയർന്നാൽ അത രാജ്യത്തിന്റെ ഇറക്കുമതി ബില്ലിനെ സാരമായി ബാധിക്കും. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഇതു തന്നെ സംഭവിച്ചു. ക്രൂഡ് ഓയിലിന് സമാനമായി വലിയ തോതിലുള്ള എൽ.പി.ജി റിസർവ് ഇന്ത്യയ്ക്ക് ഉണ്ടായിരുന്നില്ല. ഹോർമുസ് കടലിടുക്ക് ബ്ലോക്ക് ചെയ്യപ്പെട്ടതോടെ ക്രൂഡിന് സമാനമായി ഇറക്കുമതി വൈവിദ്ധ്യവൽക്കരിക്കുന്നതിനും പരിമിതികളുണ്ടായി. തുടർന്ന് സബ്സിഡി കണക്കുകൾ താളം തെറ്റുകയും രാജ്യത്ത് ഗാർഹിക-വാണിജ്യ സിലിണ്ടറുകളുടെ വില ഉയർത്തുകയും ചെയ്യേണ്ടതായി വന്നു. ഇത് സാധാരണക്കാരെയും, ഭക്ഷണ-അനുബന്ധ ബിസിനസുകളെയും ദോഷകരമായി ബാധിച്ചുഎഥനോൾ പാചക വാതകംഇവിടെ എൽ.പി.ജിക്ക് ഒരു കാര്യക്ഷമമായ പകരക്കാരൻ എന്ന നിലയിൽ എഥനോൾ പരിഗണിക്കപ്പെടുന്ന സാഹചര്യമുണ്ടായി. ആഭ്യന്തര തലത്തിൽ വൻ തോതിലുള്ള ഉല്പാദനം സാധ്യമാണെന്നതും, കർഷകർക്കും, ഗ്രാമീണ മേഖലയ്ക്കും നേട്ടമാണെന്നതും പോസിറ്റീവായ കാര്യങ്ങളുമാണ്. ഇറക്കുമതി ആശ്രിതതത്ത്വം കുറയ്ക്കാനും എഥനോൾ സഹായകമാണ്. എൽ.പി.ജി സിലിണ്ടറുകൾക്ക് പകരം വികേന്ദ്രീകൃതമായ റീടെയിൽ മോഡലിൽ എഥനോൾ വിതരണം ചെയ്യാം എന്നത് ഒരു ഹൈലൈറ്റാണ്. ഇത്തരത്തിൽ ഡെഡിക്കേറ്റഡ് ഡിസ്പെൻസിങ് പോയിന്റുകൾ അഥവാ എഥനോൾ എ.ടി.എമ്മുകൾ സ്ഥാപിക്കുന്നതാണ് ഇന്ത്യ പരിഗണിക്കുന്നത്. ഇവിടെ വെച്ച് ഉപഭോക്താക്കൾക്ക് പ്രത്യേകം ഡിസൈൻ ചെയ്ത കുക്കിങ് സ്റ്റൗവുകൾക്ക് വേണ്ടി ഇന്ധനം റീഫിൽ ചെയ്തെടുക്കാം. Canisters (ദ്രാവകങ്ങളോ വാതകങ്ങളോ സൂക്ഷിക്കാനുള്ള ലോഹം/പ്ലാസ്റ്റിക് കൊണ്ടുള്ള ചെറിയ തരം പാത്രങ്ങൾ) ഉപയോഗിച്ച് ഇത്തരത്തിൽ എഥനോൾ ശേഖരിക്കാം. ഇതോടെ പെട്രോളിന്റെ കേവലമൊരു ബ്ലെൻഡിങ് ഏജന്റ് എന്ന സ്ഥാനമല്ല പകരം രാജ്യത്തിന്റെ പാചക വാതക ആവശ്യകത നിറവേറ്റുന്ന ഒരു ‘സൂപ്പർതാരം’ എന്ന നിലയിലേക്കാണ് എഥനോൾ പകർന്നാട്ടം നടത്താൻ പോകുന്നത്സാധാരണക്കാർക്ക് നേട്ടമാകുന്നതെങ്ങനെ?എൽ.പി.ജിയെ അപേക്ഷിച്ച് എഥനോളിന് ചെലവ് കുറവാണ്. കൂടുതലായി സപ്ലൈ നടക്കുമ്പോൾ വീണ്ടും വില കുറയാനുള്ള സാധ്യതകൾ നില നിൽക്കുന്നു. ഇത് സാധാരണക്കാർക്കും, ഫുഡ് ബിസിനസുകൾക്കും കൂടുതലായി നേട്ടം നൽകും. രാജ്യത്തെ പണപ്പെരുപ്പം താഴുന്നത് സമ്പദ് വ്യവസ്ഥയുടെ ആകെ വളർച്ചയ്ക്കും കാരണമാകും.
Read News


