NEWS

അറസ്റ്റിലായ ഡോ.റാമിനെ വിട്ടയച്ച് കോടതി, പിന്നാലെയെത്തി പിടികൂടി കൈംബ്രാഞ്ച്; നാടകീയ രംഗങ്ങൾ


കണ്ണൂര്‍∙ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി ഡോ.എം.കെ.റാമിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ നാടകീയ രംഗങ്ങൾ. ഇന്നു രാവിലെ കുടകിൽനിന്ന് അറസ്റ്റു ചെയ്ത റാമിനെ തലശ്ശേരി സെഷൻസ് കോടതിയിലാണ് ക്രൈംബ്രാഞ്ച് ഹാജരാക്കിയത്.സുപ്രീം കോടതി മാർഗ നിർദേശങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്ന് പ്രതിഭാഗം വാദിച്ചു. തുടർന്ന്, കോടതി റാമിന്റെ അറസ്റ്റ് റദ്ദാക്കി വിട്ടയച്ചു. കുടുംബത്തോടൊപ്പം കാറിൽ മടങ്ങാനൊരുങ്ങിയ റാമിനെ കോടതിക്കു പുറത്തുവച്ച് ക്രൈംബ്രാഞ്ച് ബലപ്രയോഗത്തിലൂടെ വീണ്ടും കസ്റ്റഡിയിലെടുത്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ വീണ്ടും കോടതിയിൽ ഹാജരാക്കും. ബലം പ്രയോഗിച്ചാണ് റാമിനെ കസ്റ്റഡിയിലെടുത്തതെന്നു കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.


Fashion ⏭️

Back to top button