‘അമ്മയ്ക്കും അപ്പനും…’ മോശം കമന്റിട്ടവർക്ക് മറുപടിയുമായി നടി അന്ന രാജൻ

നടി അന്ന രാജൻ
മോശം കമന്റിട്ടവർക്ക് ചുട്ട മറുപടിയുമായി നടി അന്ന രാജൻ. ഇന്നലെ നടന്ന അർജന്റീന – സ്‌പെയിൻ ഫൈനൽ മത്സരത്തിന്റെ ബ്രേക്ക് ടൈമിൽ കടുത്ത അർജന്റീന ഫാനായ താരം ഒരു റീൽ പങ്കുവച്ചിരുന്നു. അർജന്റീന ജഴ്‌സിയണിഞ്ഞായിരുന്നു താരമെത്തിയത്. ഇതിന് മോശം കമന്റിട്ടവർക്കാണ് നടി മറുപടി നൽകിയിരിക്കുന്നത്.
‘എക്‌സൈറ്റ്‌മെന്റിൽ ഒരു റീൽ ഇട്ടത് മാത്രമേ ഓർമ്മയുള്ളൂ. ബാഡ് കമന്റിട്ട എല്ലാവരുടെയും അമ്മയ്ക്കും അപ്പനും സുഖമാണെന്ന് കരുതുന്നു. നന്ദി എല്ലാവർക്കും’- എന്നാണ് സ്വന്തം ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. നാലുദിവസം മുൻപും അർജന്റീന ജഴ്‌സിയണിഞ്ഞ് അന്ന റീൽ പങ്കുവച്ചിരുന്നു.
തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ എഡിറ്റ് ചെയ്ത് മോശമായ രീതിയിൽ പ്രചരിപ്പിക്കുന്നതിനെതിരെ കഴിഞ്ഞദിവസം താരം രൂക്ഷമായി പ്രതികരിച്ചിരുന്നു. വ്യാജ ചിത്രം പങ്കുവച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ വിവരങ്ങളും നടി പുറത്തുവിട്ടു. സംഭവത്തിൽ കേരള പൊലീസിനും സൈബർ സെല്ലിനും നടി പരാതി നൽകിയിരിക്കുകയാണ്.
English Summary
Actress Anna Rajan has sharply responded to derogatory comments on her social media reel. The reel featured her in an Argentina jersey during the Argentina-Spain football final, where she expressed excitement. Rajan sarcastically wished well to the parents of those who posted negative comments. She also recently filed a complaint with Kerala Police and Cyber Cell regarding edited, defamatory images circulated online.
RELATED TOPICS: ACTRESS ANNA RAJAN, ANNA RESHMA RAJAN, ANNA RAJAN INSTAGRAM, ANNA RAJAN REEL
Business ⏭️


