NEWS

കെ ഫോൺ ഇന്റർനെറ്റ്: സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കുള്ള സൗജന്യ സേവനം നിര്‍ത്തലാക്കി


തിരുവനന്തപുരം∙ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നല്‍കിവന്നിരുന്ന സൗജന്യ കെ ഫോണ്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി. ബില്‍ അടയ്ക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രം സേവനം നല്‍കിയാല്‍ മതിയെന്ന് കെ ഫോണ്‍ അധികൃതര്‍ ഇമെയില്‍ വഴി വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു. ഇതോടെ 6000 ലധികം സര്‍ക്കാര്‍ സ്‌കൂളുകളിലെ ഇന്റര്‍നെറ്റ് സേവനം നിലയ്ക്കും. ഒരു ഓഫിസിനും ഇനി മുതല്‍ സൗജന്യ സേവനം നല്‍കില്ലെന്നും കെ ഫോണ്‍ അറിയിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് സേവനം ആവശ്യമെങ്കില്‍ സ്‌കൂളുകള്‍ കെ ഫോണുമായി ബന്ധപ്പെടണമെന്നും നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനായി 2018 മുതലാണ് കെ ഫോണ്‍ പദ്ധതി ആരംഭിച്ചത്. ഐടി വകുപ്പിനു കീഴില്‍ കെഎസ്ഇബിയും കെഎസ്‌ഐടിഐഎലും ചേര്‍ന്നാണു പദ്ധതി നടപ്പാക്കുന്നത്. സ്‌കൂളുകള്‍ക്ക് പുറമേ സര്‍ക്കാര്‍ ഓഫിസുകള്‍, ആശുപത്രികള്‍, ഐടി പാര്‍ക്കുകള്‍, മറ്റ് സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവയ്ക്കും കെ ഫോണ്‍ സേവനം ലഭ്യമായിരുന്നു.


Fashion ⏭️

Back to top button