ദിവസവും മുഖത്ത് ഐസ് പാക്ക് ഉപയോഗിക്കുന്നവരാണോ? ഈ തെറ്റുകൾ ചെയ്താൽ മുഖം ചുളിയും, ഉപയോഗിക്കേണ്ടത് ഇങ്ങനെ

പ്രതീകാത്മക ചിത്രം
സമൂഹമാദ്ധ്യമങ്ങൾ വഴി ഏറ്റവും ട്രെൻഡിംഗായി മാറിയ സ്കിൻ കെയറുകളിലൊന്നാണ് മുഖത്ത് ഐസ് ഉപയോഗിക്കുന്ന രീതി. ഐസ് ഫെയ്സ് പാക്ക് അല്ലെങ്കിൽ ഐസ് ഉപയോഗിച്ചുള്ള ഫേഷ്യൽ മുഖത്തെ വീക്കം കുറയ്ക്കാനും രക്തയോട്ടം വർദ്ധിപ്പിച്ച് മുഖം തിളക്കമുള്ളതാക്കാനും സഹായിക്കും.
പ്രത്യേകിച്ച്, രാവിലെ എഴുന്നേറ്റ ഉടനെ ഐസ് പാക്ക് മുഖത്ത് ഉപയോഗിക്കുന്നത് ഫ്രഷ് ലുക്ക് തരുന്നതിന് സഹായിക്കുന്നാണ് പഠനങ്ങളും വ്യക്തമാക്കുന്നത്. മേക്കപ്പിന് മുമ്പ് ഐസ് ഉപയോഗിച്ചാൽ മേക്ക്‌അപ്പ് കൂടുതൽ സ്മൂത്തായും നാച്വറലായും കാണപ്പെടും. കൂടാതെ, സൂര്യാഘാതവും ചൂടും കൊണ്ടുള്ള അസ്വസ്ഥത മാറ്റGന്നതിനും ഇത് സഹായിക്കും. എന്നാൽ ഐസ് ഫെയ്സ് പാക്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. ഇല്ലെങ്കിൽ ഇത് വിപരീത ഗുണമാകും നൽകുന്നത്.
ഐസ് ക്യൂബ് നേരിട്ട് ചർമ്മത്തിൽ ഉപയോഗിക്കുന്നത് കോൾഡ് ബേൺ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകാം. വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞോ ഐസ് റോളർ ഉപയോഗിച്ചോ മാത്രം ഉപയോഗിക്കുക.
ഐസ് ദീർഘനേരം മുഖത്ത് വയ്ക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
ഫിൽറ്റർ ചെയ്ത വെള്ളം ഉപയോഗിച്ച് തയ്യാറാക്കിയ ഐസ് ക്യൂബുകൾ ഉപയോഗിക്കുന്നത് അണുബാധയുടെ സാദ്ധ്യത ഒഴിവാക്കും.
മുഖത്ത് ഐസ് ഉപയോഗിക്കുമ്പോൾ മൃദുവായി വൃത്താകൃതിയിൽ മസാജ് ചെയ്യുക. അമിതമായി അമർത്തുന്നത് ചർമ്മത്തെ ദോഷകരമായി ബാധിക്കും.
സെൻസിറ്റീവ് സ്കിൻ, റോസേഷ്യ, അല്ലെങ്കിൽ തണുപ്പിനോട് അലർജിയുള്ളവർ ഡെർമറ്റോളജിസ്റ്റിന്റെ ഉപദേശം തേടിയതിനുശേഷം മാത്രം ഉപയോഗിക്കണം.
മുഖത്ത് മുറിവോ, അണുബാധയോ ഉള്ളവർ ഐസ് ഫെയ്സ് മസാജ് ചെയ്യുന്നത് ഒഴിവാക്കണം.
ഐസ് ഫെയ്സ്പാക്ക് ഉപയോഗിച്ചതിന് ശേഷം മുഖത്ത് ഏതെങ്കിലും നല്ല മോയിസ്ചറൈസർ ഉപയോഗിക്കണം.
English Summary
Ice facials can help reduce puffiness, improve blood circulation, and give the skin a fresh glow. However, applying ice directly to the skin or using it for too long can cause damage. To avoid irritation, wrap ice in a clean cloth or use an ice roller, moisturize afterward, and consult a dermatologist if you have sensitive skin or existing skin conditions.
RELATED TOPICS: ICE FACE PACK, FACIAL ICING, SKINCARE TIPS, FACE ICE BENEFITS, BEAUTY CARE ROUTINE
Health ⏭️


