LIFESTYLE

ക്ലോസറ്റിനുള്ളിൽ ഒരു തല! ടോയ്‌ലെറ്റ് ടാങ്കിൽ യുവാവ് കുടുങ്ങിയത് 8 മണിക്കൂർ; കാരണം അറിഞ്ഞു ആളുകൾ ഞെട്ടി!


ടോയ്‌ലറ്റിന്റെ സീറ്റിനടിയിലുള്ള മാലിന്യ ടാങ്കിൽ കുടുങ്ങി യുവാവ്. യുഎസിലെ കൻസാസ് സിറ്റിയിലായിരുന്നു സംഭവം. ജൂലൈ 14–ന് കൻസാസ് സിറ്റിയിൽ നടന്ന ഫിഫ ലോകകപ്പിന്റെ പബ്ലിക് വാച്ച് പാർട്ടിക്ക് ശേഷമാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്. പരിപാടി അവസാനിച്ചതോടെ മൈതാനത്ത് സ്ഥാപിച്ചിരുന്ന താൽക്കാലിക ശൗചാലയങ്ങൾ (Porta-Potty units) തിരികെ കൊണ്ടുപോകാനായി ജീവനക്കാർ എത്തിയപ്പോഴാണ് നാടകീയമായ രംഗങ്ങളുടെ തുടക്കം. വാതിലിൽ മുട്ടി, പക്ഷേ ഉള്ളിൽ നിന്ന് മറുപടിയില്ല!‘ഞങ്ങളുടെ തൊഴിലാളികൾ ഓരോ പോർട്ടബിൾ ടോയ്‌ലറ്റുകളുടെയും വാതിലിൽ മുട്ടി ഉള്ളിൽ ആരുമില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു. സാധാരണയായി പരിപാടികൾ കഴിഞ്ഞാൽ ഇത്തരം പരിശോധനകൾ പതിവാണ്. എന്നാൽ അതിലൊരു ടോയ്‌ലറ്റ് ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു. ജീവനക്കാരൻ വാതിലിൽ മുട്ടി, പത്ത് മിനിറ്റിനുള്ളിൽ തങ്ങൾ ഇത് കൊണ്ടുപോകുമെന്നും വേഗത്തിൽ പുറത്തിറങ്ങണമെന്നും അകത്തുള്ളയാളോട് ആവശ്യപ്പെട്ടു’, എന്ന് കമ്പനിയിലെ ചിപ്പ് കൗണ്ടർമാൻ പറഞ്ഞു.മറ്റ് ടോയ്‌ലറ്റുകളെല്ലാം വാഹനത്തിലേക്ക് മാറ്റിയ ശേഷം ജീവനക്കാരൻ വീണ്ടും പൂട്ടിക്കിടന്ന ടോയ്‌ലറ്റിന് മുന്നിലെത്തി. രണ്ടാമതും വാതിലിൽ മുട്ടിയപ്പോൾ അകത്തുനിന്നുംകേട്ട മറുപടി തികച്ചും അപ്രതീക്ഷിതമായിരുന്നു. അകത്തിരുന്നയാൾ താൻ പുറത്തിറങ്ങാൻ ഉദേശിക്കുന്നില്ലെന്ന ഭാവത്തിലാണ് സംസാരിച്ചത്. ജീവനക്കാരൻ എത്ര നിർബന്ധിച്ചിട്ടും അയാൾ വാതിൽ തുറക്കാൻ തയാറായില്ല.കാര്യം കൈവിട്ടുപോകുമെന്ന് മനസ്സിലായതോടെ ജീവനക്കാർ സമീപത്തുണ്ടായിരുന്ന കൻസാസ് സിറ്റി പൊലീസ് ഉദ്യോഗസ്ഥന്റെ സഹായം തേടി. പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ഉടൻ സ്ഥലത്തെത്തുകയും അകത്തുള്ളയാളോട് പുറത്തുവരാൻ പറയുകയും ചെയ്തു. എന്നാൽ അതിന് ശേഷം വന്ന മറുപടിയാണ് പൊലീസിനെയും ജീവനക്കാരെയും ഒരുപോലെ ഞെട്ടിച്ചത്.‘എനിക്ക് ടോയ്‌ലറ്റിന് മുകളിലേക്ക് കയറാൻ പറ്റുന്നില്ല, പുറത്തേക്ക് വരാനും കഴിയുന്നില്ല’.ഇതോടെ സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥനും ജീവനക്കാരും ടോയ്‌ലറ്റിന്റെ വെന്റിലേഷനിലൂടെ അകത്തേക്ക് നോക്കാൻ ശ്രമിച്ചു. എന്നാൽ ടോയ്‌ലറ്റിനുള്ളിൽ ആരെയും കാണാൻ സാധിച്ചിരുന്നില്ല. ടോയ്‌ലറ്റ് സീറ്റിന്റെ മൂടി കൃത്യമായി അടച്ചു വച്ചിരിക്കുകയായിരുന്നു. ആരും ഉള്ളിലില്ലെന്ന് തോന്നിക്കുന്ന ആ കാഴ്ച അവരെ ശരിക്കും അമ്പരപ്പിച്ചു. ഒടുവിലാണ് കാര്യത്തിന്റെ ഭീകരത അവർക്ക് മനസ്സിലായത്; ആ മനുഷ്യൻ ടോയ്‌ലറ്റ് സീറ്റിനടിയിലെ മലമൂത്രവിസർജ്ജനം സംഭരിക്കുന്ന ടാങ്കിനുള്ളിലേക്ക് പൂർണ്ണമായും വീണുപോയിരുന്നു!


Cinema ⏭️

Back to top button