NEWS
ഇതാ, നാടിന്റെയും നാടകത്തിന്റെയും ആ വിജയൻ

തിരുവനന്തപുരം ∙ വെഞ്ഞാറമൂട് പുല്ലമ്പാറ ടൗണിലെത്തി കോട്ടാരിക്കത്ത് വീട്ടിൽ എസ്.വിജയകുമാറിനെ അന്വേഷിച്ചാൽ നാട്ടുകാർ കൈമലർത്തും. നാട്ടിൽ അങ്ങനെയൊരാളില്ലെന്നും മറുപടി ലഭിച്ചേക്കാം. എന്നാൽ ‘കള്ളൻ വിജയനെ’ അന്വേഷിച്ചാൽ അവർ മുത്തിപ്പാറ ഗ്രാമത്തിലെ ധന്യ നാടകഗ്രാമം എന്ന നാടകപരിശീലനക്കളരിയിലേക്കു വഴികാണിച്ചുതരും.ആരുടെയും കാലണ മോഷ്ടിച്ചിട്ടില്ലെങ്കിലും വിജയൻ അവർക്കു സ്നേഹമുള്ള ‘കള്ളനാ’ണ്. കുഞ്ഞായിരിക്കെ, മാതാപിതാക്കൾ വാത്സല്യത്തോടെ ‘എടാ കള്ളാ’ എന്നു വിളിച്ചു തുടങ്ങിയത് വലുതായപ്പോൾ വിജയൻ അലങ്കാരമാക്കുകയായിരുന്നു; നാട്ടുകാരും ഏറ്റെടുത്തു.വിജയന്റെ നാടകസ്നേഹത്തിന് പൂർണ പിന്തുണയുമായി ‘കള്ളന്റെ ഭാര്യ’ എന്നും ‘കള്ളി’ എന്നും അടുപ്പക്കാർ വിളിക്കുന്ന ഭാര്യ കുമാരി, മകൻ അനന്തു, മരുമകൾ ഗ്രീഷ്മ, കൊച്ചുമകൾ ആദ്യ എന്നിവരും ഉണ്ട്.
Fashion ⏭️


