LIFESTYLE

ധെെര്യമുണ്ടോ? ഒരു രാത്രി തങ്ങിയാൽ പ​തി​നാ​യി​ര​ങ്ങ​ൾ ​സ​മ്പാ​ദി​ക്കാം; വ്യത്യസ്ത ഓഫറുമായി കമ്പനി


പ്രതീകാത്മക ചിത്രം

ടോ​ക്കി​യോ​:​ ​പ്രേ​ത​ത്തെ​യും​ ​പി​ശാ​ചി​നെ​യും​ ​പേ​ടി​യി​ല്ലാ​ത്ത​വ​ർ​ക്ക് ​സു​വ​ർ​ണാ​വ​സ​രം.​ ​പ്രേ​ത​മി​ല്ലെ​ന്ന് ​തെ​ളി​യി​ച്ചാ​ൽ​ ​പ​തി​നാ​യി​ര​ങ്ങ​ൾ​ ​സ​മ്പാ​ദി​ക്കാം​.​ ​ജ​പ്പാ​നി​ലെ​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​മേ​ഖ​ല​യി​ലെ​ ​പു​ത്ത​ൻ​ ​സേ​വ​ന​ത്തെ​ ​പ​റ്റി​യാ​ണ് ​പ​റ​യു​ന്ന​ത്. ടോ​ക്കി​യോ​ ​ആ​സ്ഥാ​ന​മാ​യു​ള്ള​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​ക​മ്പ​നി​യാ​യ​ ​കാ​ച്ചി​മോ​ഡാ​ണ് ​പ്രേ​ത​പ്പേ​ടി​ ​തു​ര​ത്താ​നാ​യി​ ​വ്യ​ത്യ​സ്ത​ ​ആ​ശ​യം​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​ക​മ്പ​നി​യി​ലെ​ ​’​പ്രേ​താ​ന്വേ​ഷ​ക​ർ​’​ ​പ്രേ​ത​ബാ​ധ​യു​ണ്ടെ​ന്ന് ​പ​റ​യ​പ്പെ​ടു​ന്ന​ ​വീ​ടു​ക​ളി​ൽ​ ​രാ​ത്രി​ ​ത​ങ്ങി​ ​അ​വി​ടെ​ ​അ​മാ​നു​ഷി​ക​മാ​യി​ ​ഒ​ന്നു​മി​ല്ലെ​ന്നും​ ​താ​മ​സ​ത്തി​ന് ​സു​ര​ക്ഷി​ത​മാ​ണെ​ന്നും​ ​തെ​ളി​യി​ക്കും.​ ​ക​മ്പ​നി​ ​ഒ​രു​ ​രാ​ത്രി​ക്ക് 88,000​ ​യെ​ൻ​ ​വീ​തം​ ​(52,100​ ​രൂ​പ​)​ ​പ്ര​തി​ഫ​ലം​ ​ന​ൽ​കും.


‘​ജി​കോ​ ​ബു​ക്കെ​ൻ​’​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​വീ​ടു​ക​ളു​ടെ​യും​ ​പ്ലോ​ട്ടു​ക​ളു​ടെ​യും​ ​ചീ​ത്ത​പ്പേ​ര് ​മാ​റ്റി​യെ​ടു​ക്കാ​നാ​ണ് ​ക​മ്പ​നി​ ​ഇ​ത് ​തു​ട​ങ്ങി​യ​ത്.​ ​കൊ​ല​പാ​ത​കം,​ ആ​ത്മ​ഹ​ത്യ,​ തീ​പി​ടി​ത്തം,​ അ​സ്വാഭാ​വി​ക​ ​മ​ര​ണം​ ​തു​ട​ങ്ങി​ ​ദു​രൂ​ഹ​ത​ക​ൾ​ക്ക് ​വേ​ദി​യാ​യ​ ​ഇ​ട​ങ്ങ​ളാ​ണ് ​ജി​കോ​ ​ബു​ക്കെ​ൻ.​ ​ജാ​പ്പ​നീ​സ് ​ഷി​ന്റോ​ ​സം​സ്‌​കാ​രം​ ​പ്ര​കാ​രം​ ​മ​ര​ണം​ ​ദൗ​ർ​ഭാ​ഗ്യ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു.​ ​നി​രാ​ശ​യോ​ടെ​ ​മ​ര​ണ​പ്പെ​ടു​ന്ന​ ​വ്യ​ക്തി​ക​ൾ​ ​പ്ര​തി​കാ​ര​മു​ള്ള​ ​ആ​ത്മാ​ക്ക​ളാ​യി​ ​മാ​റു​മെ​ന്ന് ​വി​ശ്വ​സി​ക്കു​ന്ന​വ​ർ​ ​ഏ​റെ​യാ​ണ്.​ ​ജാ​പ്പ​നീ​സ് ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​നി​യ​മ​പ്ര​കാ​രം​ ​വീ​ടി​ന്റെ​യും​ ​സ്ഥ​ല​ത്തി​ന്റെ​യും​ ​ച​രി​ത്രം​ ​അ​ത് ​വാ​ങ്ങു​ന്ന​വ​രോ​ടും​ ​വാ​ട​ക​യ്ക്ക് ​എ​ടു​ക്കു​ന്ന​വ​രോ​ടും​ ​ഏ​ജ​ന്റു​മാ​ർ​ ​വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്ക​ണം.​ ​ഇ​ക്കാ​ര​ണ​ങ്ങ​ളാ​ൽ​ ​ദു​ര​ന്ത​ക​ഥ​യു​ള്ള​ ​വീ​ടു​ക​ളെ​ ​ആ​ർ​ക്കും​ ​വേ​ണ്ട.​ ​വാ​ട​ക​ ​കു​ത്ത​നെ​ ​കു​റ​ച്ചി​ട്ടും​ ​ര​ക്ഷ​യി​ല്ല.​ ​കാ​ച്ചി​മോ​ഡി​നെ​ ​പോ​ലെ​ ​മ​റ്റ് ​ക​മ്പ​നി​ക​ളും​ ​സ​മാ​ന​ ​സേ​വ​ന​ങ്ങ​ളു​മാ​യി​ ​രം​ഗ​ത്തു​ണ്ട്.


​ ​പ്രേ​താ​ന്വേ​ഷ​ക​ർ​ ​രാ​ത്രി​ 10​ ​മു​ത​ൽ​ ​രാ​വി​ലെ​ ആറ്​ ​വ​രെ​ ​വീ​ട്ടി​ൽ​ ​ത​ങ്ങും.​ ​നി​രീ​ക്ഷ​ണ​ ​ക്യാ​മ​റ,​ ​തെ​ർ​മ​ൽ​ ​ഇ​മേ​ജിം​ഗ് ​ഉ​പ​ക​ര​ണം,​ ​ഓ​ഡി​യോ​ ​റെ​ക്കോ​ഡ​ർ,​ ​ഇ​ല​ക്ട്രോ​മാ​ഗ്ന​റ്റി​ക് ​ഫീ​ൽ​ഡ് ​മീ​റ്റ​ർ​ ​തു​ട​ങ്ങി​യ​വ​ ​സ്ഥാ​പി​ക്കും
​ ​മു​റി​ക​ളി​ലെ​ ​താ​പ​നി​ല,​ ​അ​ന്ത​രീ​ക്ഷ​ ​മ​ർ​ദ്ദം​ ​തു​ട​ങ്ങി​യ​വ​ ​ഓ​രോ​ ​മ​ണി​ക്കൂ​റി​ലും​ ​നി​രീ​ക്ഷി​ച്ച് ​രേ​ഖ​പ്പെ​ടു​ത്തും.​ ​അ​സ്വാ​ഭാ​വി​ക​ത​ക​ൾ​ ​ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ​ ​ക​മ്പ​നി​ ​സ​മ​ഗ്ര​ ​റി​പ്പോ​ർ​ട്ടും​ ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​ന​ൽ​കും
വീ​ട് ​സു​ര​ക്ഷി​ത​മാ​ണെ​ന്ന് ​തെ​ളി​യി​ക്കാ​ൻ​ ​ഉ​ട​മ​ക​ൾ​ക്ക് ​ഈ​ ​രേ​ഖ​ക​ൾ​ ​ഉ​പ​യോ​ഗി​ക്കാം

English Summary

A Japanese real estate company is offering around ₹52,000 to people willing to spend a night in properties believed to be haunted. The initiative aims to prove the homes are safe and restore their market value.
RELATED TOPICS: JAPAN HAUNTED HOUSE JOB, JIKO BUKKEN, HAUNTED HOUSE JAPAN, JAPANESE REAL ESTATE, JAPAN VIRAL NEWS


News ⏭️

Back to top button