NEWS
ടാറ്റയുടെ 10,000 കോടി നിക്ഷേപം: മുഖ്യമന്ത്രിയുടെ ശീലം കേരളത്തിന് അപമാനമെന്ന് സിപിഎം

തിരുവനന്തപുരം∙ കപ്പൽ നിർമാണശാലയ്ക്കായി ടാറ്റ 10,000 കോടി നിക്ഷേപിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്‌താവന മുഖ്യമന്ത്രി സ്ഥാനത്തിന് ഒരിക്കലും ചേരാത്തതാണെന്ന് സിപിഎം. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ടാറ്റയുടെ ഉപകമ്പനികളിലൊന്നായ ആപ്‌ഷൻ ഇന്ത്യൻ ലിമിറ്റഡും, മലബാർ സിമന്റും തമ്മിൽ ഒരു കരാർ ഒപ്പുവച്ചിരുന്നു. 500 കോടി രൂപ മുതൽ മുടക്കുള്ള ബോട്ട് നിർമാണശാലയാണ് അതിലൂടെ വിഭാവനം ചെയ്‌തത്.ഇപ്പോൾ വി.ഡി സതീശൻ ടാറ്റയ്ക്ക് കപ്പൽ നിർമാണം നടത്തുന്നതിന് ഭൂമി നൽകുമെന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. എന്നാൽ, ഇത്തരമൊരു യൂണിറ്റ് തുടങ്ങാൻ ആലോചിക്കുന്നില്ലെന്നാണ് ടാറ്റയുമായി ബന്ധപ്പെട്ട വക്താക്കൾ വ്യക്തമാക്കിയിരിക്കുന്നത്. ഏത് കാര്യത്തിലും നുണ പറയുന്ന മുഖ്യമന്ത്രിയുടെ ശീലം കേരളത്തിനു അപമാനമായി മാറിയിരിക്കുന്നതെന്ന് സിപിഎം ആരോപിച്ചു.
Fashion ⏭️


