NEWS
ക്രൈബ്രാഞ്ചിനു മുന്നിൽ വഴങ്ങി പിഎസ്സി; മൂല്യനിർണയവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നൽകി

തിരുവനന്തപുരം∙ നിയമനക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഉദ്യോഗാര്‍ഥിക്കു രേഖകള്‍ കൈമാറാനുള്ള വിവരാവകാശ കമ്മിഷന് നിര്‍ദേശം തള്ളിയ പിഎസ്സി ക്രൈംബ്രാഞ്ചിനു മുന്നില്‍ വഴങ്ങുന്നു. പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയുടെ മൂല്യനിര്ണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട എല്ലാ രേഖകളും പിഎസ്സി കൈമാറി. ചോദ്യപ്പേപ്പര്‍, ഉത്തരക്കടലാണ്, ഒഎസ്എം രേഖകള്‍, മൂല്യനിര്‍ണയവും അഭിമുഖവും നടത്തിയവരുടെ പേരുകള്‍ തുടങ്ങിയ കാര്യങ്ങളാണ് പിഎസ്സി അന്വേഷണത്തിന്റെ ഭാഗമായി നല്‍കിയത്.ഒന്നേകാല്‍ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയില്‍ 54 മാര്‍ക്കിന്റെ 10 ചോദ്യങ്ങള്‍ എന്തുകൊണ്ടാണ് മൂല്യനിര്‍ണയം നടത്താത്തതെന്ന ചോദ്യത്തിനാണ് ക്രൈംബ്രാഞ്ച് പ്രധാനമായി ഉത്തരം തേടുന്നത്. ഓണ്‍ സ്ക്രീന്‍ മാര്‍ക്കിങ് രേഖകള്‍ ഉള്‍പ്പെടെ ഇതിനായി പിഎസ്സിയോട് ആവശ്യപ്പെട്ടിരുന്നു. എല്ലാ രേഖകളും കൃത്യമായി പിഎസ്സി ഇന്നലെ വൈകിട്ട് കൈമാറിയതായി അന്വേഷണസംഘം വ്യക്തമാക്കി.
Fashion ⏭️


