മഹാകാളി വരുന്നത് ഐ മാക്സ് ത്രീഡിയിൽ

ഇന്ത്യൻ സിനിമയിലേക്ക് വനിത സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന മഹാകാളി ഒരുങ്ങുന്നത് എെ മാക്സ് ത്രീഡിയിൽ . ഇന്ത്യൻ, വിദേശ ഭാഷകളിൽ ഐമാക്സ് ത്രീഡി ഫോർമാറ്റിൽ എത്തുന്ന ചിത്രം അവസാന ഘട്ട ചിത്രീകരണത്തിലേക്ക് പ്രവേശിച്ചു. ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഭൂമി ഷെട്ടി ആണ് ടൈറ്റിൽ വേഷത്തിൽ എത്തുന്നത്. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപർണ കൊല്ലുരുവാണ്. 125 ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം വമ്പൻ കാൻവാസിൽ, അതിനൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ബ്രഹ്മാണ്ഡ മിത്തോളജിക്കൽ ഡ്രാമയായാണ് ഒരുക്കുന്നത്. ബോളിവുഡ് താരങ്ങളായ രോഹിത് സറഫിന്റെയും അക്ഷയ് ഖന്നയുടെയും ഭാഗങ്ങൾ പൂർത്തിയായി. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗൽ നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആർകെ ദുഗൽ ആണ്. ഹനുമാനിൽ ആരംഭിച്ച, പ്രശാന്ത് വർമ്മയുടെ സിനിമാറ്റിക് യൂണിവേഴ്സിലെ അടുത്ത അധ്യായമായ ‘മഹാകാളി’യുടെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. ഛായാഗ്രഹണം – സുരേഷ് രഗത്,സംഗീതം- സ്മാരൻ സായ്, ക്രിയേറ്റീവ് ഡയറക്ടർ- സ്നേഹ സമീറ, പി.ആർ.ഒ ശബരി .
Business ⏭️


