NEWS
കുവൈത്തിന് നേരെ ഡ്രോൺ ആക്രമണങ്ങൾ തുടരുന്നു, വ്യോമപാത അടച്ചു; വിമാന സർവീസുകൾ പുനഃക്രമീകരിച്ചു

കുവൈത്ത് സിറ്റി∙ ഡ്രോൺ ആക്രമണ ഭീഷണിയെത്തുടർന്ന് കുവൈത്തിൽ വ്യോമപാത താൽക്കാലികമായി അടച്ചു. ഇതേത്തുടർന്ന് കുവൈത്ത് എയർവേസ് തങ്ങളുടെ ഭൂരിഭാഗം സർവീസുകളും പുനഃക്രമീകരിച്ചതായി അറിയിച്ചു. സുരക്ഷ മുൻനിർത്തിയാണ് ഇന്ന് വ്യോമപാത അടച്ചിടാൻ അധികൃതർ തീരുമാനിച്ചത്. വിമാന സർവീസുകളിലെ മാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങൾ യാത്രക്കാരെ ബുക്കിങ് സമയത്ത് നൽകിയ ഫോൺ നമ്പറുകളിലേക്ക് സന്ദേശങ്ങളായി അറിയിക്കുമെന്നും കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനങ്ങൾ ശ്രദ്ധിക്കണമെന്നും വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കി. ഡ്രോണുകളെ വഴിമധ്യേ വെടിവെച്ചിടുന്നതിനാലാണ് ഇത്തരത്തിൽ ശബ്ദം കേൾക്കുന്നത്. സ്ഥിതിഗതികൾ പൊലീസ് സൂക്ഷ്മമായി വിലയിരുത്തി വരികയാണ്. സ്ഥിതിഗതികൾ ശാന്തമാക്കാനുള്ള കർശന നടപടികളുമായി മുന്നോട്ടുപോകുന്നു.
Fashion ⏭️


