NEWS
പരീക്ഷാക്രമക്കേട്: ചോദ്യകർത്താക്കളുടെ പേരുകൾ പിഎസ്‌സി നൽകില്ല; ‘പ്രൈവറ്റ് സീക്രട്ട് ’ കമ്മിഷൻ

തിരുവനന്തപുരം ∙ വിവാദമായ പ്ലാനിങ് ബോർഡ് ചീഫ് പരീക്ഷ അടക്കം ഒരു പരീക്ഷയുടെയും ചോദ്യങ്ങൾ തയാറാക്കിയവരുടെ പേരുകൾ പ്രത്യേക അന്വേഷണസംഘത്തിന് പിഎസ്‌സി നൽകില്ല. രഹസ്യമായ പരീക്ഷാ നടത്തിപ്പു സംവിധാനത്തിനു വെല്ലുവിളിയാകുമെന്നു കാട്ടിയാണു തടയുക.പിഎസ്‌സി ചെയർമാൻ നേരിട്ടാണു ചോദ്യകർത്താക്കളുടെ പാനൽ നിശ്ചയിക്കുന്നത്. ഇടതു സർവീസ് സംഘടനാ നേതാക്കളെക്കൊണ്ടാണു ചോദ്യങ്ങൾ തയാറാക്കുന്നതെന്ന ആരോപണം ഒട്ടേറെപ്പേർ ഉയർത്തിയിരുന്നു. ചില പരീക്ഷകളുടെ ചോദ്യങ്ങൾ നേരത്തേ ചോർന്നതു കാരണമാണ് ഇടതു സർവീസ് സംഘടനാ പ്രവർത്തകരും യുവജന സംഘടനകളിൽ സജീവമായവരും മറ്റും റാങ്ക് പട്ടികയിൽ കടന്നുകൂടിയതെന്നും ആരോപണമുണ്ട്. ചോദ്യകർത്താക്കളുടെ വിവരം ലഭിച്ചാൽ മാത്രമേ ഇൗ ആരോപണത്തിന്റെ വസ്തുത കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിയൂ.ഒൗദ്യോഗികമായി ഇതുവരെ ലഭ്യമാക്കാത്ത വിവരങ്ങളും ഈ ന്യായീകരണക്കുറിപ്പിലുണ്ട്. ആസൂത്രണ ബോർഡ് ചീഫ്, കെഎഎസ്, ഡിവൈഎസ്പി സ്പെഷൽ റിക്രൂട്മെന്റ് എന്നിവയടക്കമുള്ള പരീക്ഷകളുമായി ബന്ധപ്പെട്ട് 20 പരാതികളാണ് അന്വേഷണസംഘത്തിന് മുന്നിലുള്ളത്.
Fashion ⏭️


