BUSINESS
ഓണം ബംപർ വിപണിയിലേക്ക്; ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക, വിലയും വിശദാംശവും ഇങ്ങനെ

തിരുവനന്തപുരം ∙ 30 കോടി ഒന്നാംസമ്മാനമുള്ള തിരുവോണം ബംപർ ഭാഗ്യക്കുറി ടിക്കറ്റ് മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രകാശനം ചെയ്തു. 20ന് ടിക്കറ്റ് വിപണിയിലെത്തും. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ്. കഴിഞ്ഞ വർഷം 25 കോടിയായിരുന്നു. ടിക്കറ്റ് വിലയിൽ മാറ്റമില്ല; 500 രൂപ. സെപ്റ്റംബർ 26ന് ആണ് നറുക്കെടുപ്പ്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും ലഭിക്കും. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്, അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേർക്ക് എന്നിങ്ങനെയാണ് മറ്റു പ്രധാന സമ്മാനങ്ങൾ. 5000 മുതൽ 500 രൂപ വരെയുള്ള ഒട്ടേറെ സമ്മാനങ്ങളുമുണ്ട്. ഏജന്റുമാർക്ക് ഡിസ്കൗണ്ട് നിരക്കിന് പുറമേ ഒരു ടിക്കറ്റിന് ഒരു രൂപ വീതം ഇൻസെന്റീവും അനുവദിച്ചിട്ടുണ്ട്.
Travel ⏭️


