BUSINESS

Q1 Results : ‘തീ പാറുന്ന’ ബിസിനസ് പ്രകടനവുമായി ജിയോ ഫിനാൻഷ്യൽ സർവീസസ്; അറ്റാദായത്തിൽ 156% കുതിപ്പ്, വരുമാനത്തിൽ മൂന്നിരട്ടിയിലധികം വളർച്ച


മികച്ച ജൂൺ പാദഫലങ്ങളുമായി (Q1FY27) മുകേഷ് അംബാനി കമ്പനിയായ ജിയോ ഫിനാൻഷ്യൽ സർവീസസ് . കമ്പനിയുടെ അറ്റാദായം 2025 ജൂൺ പാദത്തിൽ 325 കോടി രൂപയായിരുന്നത് നിലവിൽ 830 കോടിയിലേക്ക് 156% വളർച്ചയാണ് നേടിയത്. സമാന കാലയളവിൽ വരുമാനം 612 കോടി രൂപയിൽ നിന്ന് 2,004 കോടിയിലേക്ക് മൂന്നിരട്ടിയിലധികം വളർച്ചയും കൈവരിച്ചു. തൊട്ടു മുമ്പത്തെ, 2026 മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 272 കോടി രൂപയായിരുന്നത് 205% വർധനയും നേടി.‌ ഇയർ-ഓൺ-ഇയർ അടിസ്ഥാനത്തിൽ കമ്പനിയുടെ പ്രവർത്തനെച്ചെലവ് 291% വർധനയോടെ 991 കോടി രൂപയിലേക്ക് വർധിച്ചിട്ടുമുണ്ട്. ഉയർന്ന ഫിനാൻസ്, സ്റ്റാഫ് ചെലവുകൾ, മറ്റ് പ്രവർത്തനച്ചെലവുകൾ തുടങ്ങിയവയാണ് ഇതിന് കാരണം. അതേ സമയം കമ്പനിയുടെ ആകെ വരുമാനം ഇക്കാലയളവിൽ 141% വളർച്ചയോടെ 1,496 കോടി രൂപയിലെത്തി. സമാന കാലയളവിൽ അറ്റ പലിശ വരുമാനം 165% ഉയർന്ന് 962 കോടി രൂപയിലും, ഫീസ് & കമ്മീഷൻ വരുമാനം 5 മടങ്ങ് വളർച്ചയോടെ 325 കോടി രൂപയിലുമെത്തി. 2027 ജൂൺ പാദത്തിൽ കമ്പനി 509 കോടി രൂപയുടെ ഡിവിഡന്റ് വരുമാനവും നേടിയിട്ടുണ്ട്. സബ്സിഡയറി ബിസിനസ് – പ്രകടനങ്ങൾ ഇങ്ങനെകമ്പനിയുടെ എൻ.ബി.എഫ്.സി ബിസിനസ് ശക്തമായ വളർച്ചയാണ് കാഴ്ച്ച വെച്ചത്. പാദാടിസ്ഥാനത്തിൽ 11,000 കോടി രൂപയിലധികം വായ്പാ വിതരണം നടത്തി. ഇൻഷുറൻസ് പ്രീമിയം 154 കോടി രൂപയിൽ നിന്ന് 238 കോടി രൂപയിലേക്ക് വളർന്നു. അസറ്റ് മാനേജ്മെന്റ് ബിസിനസ് 18,412 കോടി രൂപയുടെ ആസ്തിയാണ് കൈകാര്യം ചെയ്യുന്നത്ജിയോ പേയ്മെന്റ്സ് ബാങ്കിന്റെ ആകെ വരുമാനം കഴിഞ്ഞ വർഷത്തെ ജൂൺ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ 11 കോടി രൂപയിൽ നിന്ന് 83 കോടിയിലേക്ക് വർധന നേടി. കസ്റ്റമർ ഡെപ്പോസിറ്റ് ഇക്കാലയളവിൽ 72% വളർച്ചയോടെ 617 കോടി രൂപയിലെത്തി. CASA ഉപയോക്താക്കളുടെ എണ്ണം 51% വളർച്ചയോടെ 3.9 ദശലക്ഷമായി മാറി. ജിയോ പേയ്മെന്റ്സ് ബാങ്കിന്റെ ബിസിനസ് കറസ്പോൺഡൻസ് നെറ്റ് വർക്ക് 5.27 ലക്ഷം ടച്ച് പോയിന്റുകളിലേക്കും വളർച്ച നേടി. ജിയോ പേയ്മെന്റ്സ് സൊല്യൂഷൻസിന്റെ ആകെ പേയ്മെന്റ് മൂല്യം ഇയർ-ഓൺ-ഇയർ അടിസ്ഥാനത്തിൽ 2.5 മടങ്ങ് വളർച്ചയോടെ 19,208 കോടി രൂപയായി മാറിജിയോ ബ്ലാക്ക് റോക്ക് അസറ്റ്മാനേജ്മെന്റ് സംരംഭം 18,412 കോടി രൂപയുടെ ആസ്തിയാണ് കൈകാര്യം ചെയ്യുന്നത്. ഇത് തൊട്ടു മുമ്പത്തെ 2026 മാർച്ച് പാദത്തേക്കാൾ 21% വളർച്ചയാണ്. ഫിനാൻഷ്യൽ സേവനങ്ങളുമായി ബന്ധപ്പെട്ട് ബിസിനസ് വികസനത്തിന്റെ ഭാഗമായി ജിയോ ഫിനാൻഷ്യൽ സർവീസസ് ജിയോ അലയൻസ് ജനറൽ ഇൻഷുറൻസുമായി 50:50 ജോയിന്റ് വെഞ്ച്വർ ബിസിനസിൽ ഏർപ്പെട്ടു. ഇന്ത്യൻ വിപണിയിൽ ജനറൽ-ഹെൽത്ത് ഇൻഷുറൻസ് പ്രൊഡക്ടുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യംകമ്പനി എം.ഡിയുടെ വാക്കുകൾവിവിധ സെഗ്മെന്റുകളിലുണ്ടായ ബിസിനസ് വളർച്ച കമ്പനിയുടെ എക്സിക്യൂഷൻ സംബന്ധിച്ച കരുത്താണ് പ്രകടമാക്കുന്നതെന്ന് ജിയോ ഫിനാൻഷ്യൽ മാനേജിങ് ഡയറക്ടർ & സി.ഇ.ഒ ഹിതേഷ് സേതിയ പറഞ്ഞു. നിർമിത ബുദ്ധി, ഡാറ്റ അനലിറ്റിക്സ് എന്നിവ സ്ട്രാറ്റജിക്കലായി ഇന്റഗ്രേറ്റ് ചെയ്തതിലൂടെ ബിസിനസിൽ കാര്യക്ഷമത വർധിപ്പിക്കാൻ കമ്പനിക്ക് സാധിച്ചു. ലെൻഡിങ് സൊല്യൂഷനുകളിലും, ഇൻവെസ്റ്റ്മെന്റ് പ്രൊഡക്ടുകളുമായി ബന്ധപ്പെട്ടും കമ്പനി ശക്തമായ വളർച്ച തുടരുമെന്നും അദ്ദേഹം പറഞ്ഞു. Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക


Read News

Back to top button