NEWS

എഫ്സിആർഎ ഭേദഗതി ബിൽ പാസാക്കാനൊരുങ്ങി കേന്ദ്രസർക്കാർ; പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പരിഗണിക്കും


ന്യൂഡൽഹി∙ തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ, വിവാദമായ എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) ഭേദഗതി ബിൽ പരിഗണനയ്ക്കെടുക്കും. ലോക്സഭാ സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ച ബുള്ളറ്റിനിൽ എഫ്സിആർഎ ഭേദഗതി ബിൽ അടക്കം 7 ബില്ലുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. പരിഗണനയ്ക്കെടുത്ത് പാസാക്കാനാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ചെങ്കിലും, ബിൽ കേരള നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ചർച്ചയ്ക്കെടുക്കുന്നത് മാറ്റിവച്ചിരുന്നു. ക്രൈസ്തവ സഭകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും ശക്തമായ പ്രതിഷേധത്തെത്തുടർന്നായിരുന്നു ഇത്. ബില്ലിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും ഉചിതമായ സമയത്ത് അവതരിപ്പിക്കുമെന്നും പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു വ്യക്തമാക്കിയിരുന്നു. ഫലത്തിൽ ബിൽ അതേ രൂപത്തിൽ അവതരിപ്പിച്ചാൽ വീണ്ടും പ്രതിഷേധം ശക്തമായേക്കും.


Fashion ⏭️

Back to top button