NEWS

‘ധർമേന്ദ്ര പ്രധാനെ മാറ്റി സോനം വാങ്ചുക്കിനെ വിദ്യാഭ്യാസമന്ത്രിയാക്കൂ; വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും’: അരവിന്ദ് കേജ്‍രിവാൾ


ന്യൂഡൽഹി ∙ നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ ജന്തർ മന്തറിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്‍രിവാൾ. ധർമേന്ദ്ര പ്രധാനെ മാറ്റി സോനം വാങ്ചുക്കിനെ രാജ്യത്തിന്റെ വിദ്യാഭ്യാസമന്ത്രിയാക്കൂവെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പർ ചോർച്ച തടയാൻ വിപ്ലവകരമായ മാറ്റങ്ങൾ സോനം വാങ്ചുക് കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ഭയപ്പെടുകയാണെന്നും അദ്ദേഹം പരിഹസിച്ചു.2011 ഏപ്രിലിൽ താനും അണ്ണാ ഹസാരെയും ഇതേ ജന്തർ മന്തറിലാണ് അഴിമതിവിരുദ്ധ സമരം നടത്തിയതെന്ന് കേജ്‍രിവാൾ ഓർമിപ്പിച്ചു. ജനങ്ങളുടെ ശബ്ദം കേൾക്കാതിരുന്ന അന്നത്തെ യുപിഎ സർക്കാരിനു മൂന്ന് വർഷത്തിനു ശേഷം സംഭവിച്ച അതേ പതനം, വാങ്ചുക്കിന്റെയും യുവാക്കളുടെയും വാക്കുകൾ വിലവയ്ക്കാത്ത ഈ കേന്ദ്ര സർക്കാരിനും മൂന്ന് വർഷത്തിനുള്ളിൽ ഉണ്ടാകും. ‌തുടർച്ചയായുണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചകൾ രാജ്യത്തെ ലക്ഷക്കണക്കിനു വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും ആത്മവിശ്വാസം പൂർണമായും തകർത്തുവെന്നും അദ്ദേഹം പറഞ്ഞു.


Fashion ⏭️

Back to top button