ഇതൊരു ഒന്നൊന്നര വരവായിപ്പോയി

ആക്ഷൻ ചിത്രങ്ങളുടെ ആറാം തമ്പുരാനാണ് സംവിധായകൻ ഷാജികൈലാസ്. പൊറിഞ്ചു മറിയം ജോസ്, ആന്റണി, പണി തിുടങ്ങിയ ചിത്രങ്ങളിലൂടെ ആക്ഷനും തനിക്ക് വഴങ്ങും എന്ന് തെളിയിച്ച നടനാണ് ജോജു ജോർജ്. ഇവർ രണ്ടുപേരും ഒന്നിക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും മറ്റൊന്നല്ല, പക്കാ ആക്ശഷൻ കൊമേഴ്സ്യൽ ചിത്രം തന്നെയാണ് ഇവർ ആദ്യമായി ഒന്നിക്കുന്ന വരവ് എന്ന ചിത്രം. ചിത്രത്തിന്റെ പ്രമോഷനുകളിൽ പറഞ്ഞതുപോലെ ക്വിന്റൽ അടിയാണ് വരവിൽ നിറയെ.
വർഷങ്ങളായി ഇന്ത്യൻ സിനിമകളിൽ കണ്ടുവരുന്ന പ്രതികാര കഥയാണ് വരവും. പറയുന്നത് . ഇക്കുറി ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലാണ് ഷാജി കൈലാസ് ചിത്രം ഒരുക്കിയിരിക്കുന്നത്. തന്റെ മുൻകാല ചിത്രങ്ങളായ റെഡ് ില്ലീസിന്റെയും ചിന്താമണി കൊലക്കേസിന്റെയും തിരക്കഥാകൃത്ത് എ.കെ. സാജന്റേതാണ് രചന.
മേടയിൽ, കൊച്ചേട്ടൻ എന്ന മുരളി ഗോപി അവതരിപ്പിക്കുന്ന പ്ലാന്ററും പോളച്ചൻ എന്ന ജോജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കുടുംബവുമായുള്ള ശത്രുതയും പ്രതികാരവുാണ് ചിത്രത്തിന്റെ പ്രമേയം. ജയിലിൽ നിന്ന് പരോളിലിറങ്ങി നാട്ടിലേക്ക് വരുന്ന പോളച്ചനിലൂടെയാണ ്ചിത്രത്തിന്റെ തുടക്കം. ആദ്യവരവിൽ തന്നെ ചിത്രത്തിന്റെ സ്വഭാവം എങ്ങനെയായിരിക്കുമെന്ന സൂചന സംവിധായകൻ നൽകുന്നുണ്ട്. പോളച്ചന്റെ അനിയൻ വില്യംസ് കോര എന്ന വില്ലിയും (അർജുൻ അശോകൻ) കൊച്ചേട്ടന്റെ മകൾ ലിഷയും (സാനിയ അയ്യപ്പൻ) തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റ തുടർന്നുള്ള സംഭവവികാസങ്ങളുട മൂലബിന്ദു.. പോളച്ചന്റെയും സഹോദരി സിസ്റ്റർ ഡെയ്സിയുടെയും ഫ്ലാഷ്ബാക്കിലൂടെയാണ് ഈ കഥ ചുരുളഴിയുന്നത്. മകളുടെ പ്രണയം കൊച്ചേട്ടൻ കണ്ടുപിടിക്കുന്നതിന് പിന്നാലെ വില്ലിയെ കാണാതാകുന്നു. ഇതിനിടെ ഒരു കൊലക്കേസിൽപ്പെടുത്തി കൊച്ചേട്ടൻ പോളച്ചനെ ജയിലിലുമാക്കുന്നു. നാലുവർഷം കഴിഞ്ഞ് പോളച്ചൻ നാട്ടിലെത്തുമ്പോൾ ഒന്നിന് പുറകെ ഒന്നായി അടിയും ഇടിയും കൊലപാതകവും ഹൈറേഞ്ചിൽ അരങ്ങേറുന്നു. ഇതിനെല്ലാം പിന്നിൽ വില്യംസ് എന്ന വില്ലിയാണെന്ന് പോളച്ചനും സുഹൃത്തുക്കളും പൊലീസിനോട് പറയുന്നു. ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും പിന്നിൽ വില്ലിയാണോ എന്ന് പൊലീസും അന്വേഷിക്കുന്നു.എന്നാൽ യാഥാർത്ഥ്യം മറ്റൊന്നായിരുന്നു.
പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെങ്കിലും പതിവ് പോലെ തന്റെ വേഷം ജോജു ഭംഗിയാക്കി. ജോജുവിന്റെ സഹോദരി സിസ്റ്റർ ഡെയ്സിയായി നടി സുകന്യയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു, എസ്.ഐ കറിയയുടെ വേഷത്തിൽ ബാബുരാജും തിളങ്ങി. വേറിട്ട ലുക്കിലെത്തിയ മുരളി ഗോപിയുടെ അഭിനയമാണ് ചിത്രത്തിൽ മികച്ചുനിന്നത്. ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, ദീപക് പറമ്പോൽ, അഭിമന്യ തിലകൻ, കോട്ടയം രമേശ്, വാണി വിശ്വനാഥ്, ബോബി കുര്യൻ, ബാലാജി, വിൻസി അലോഷ്യസ്, അശ്വിൻകുമാർ,, ബിജു പപ്പൻ, ചാലി പാല, എന്നിവർക്കൊപ്പം ചില വിദേശതാരങ്ങളും ചിത്രത്തിലുണ്ട്.
ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണി ചിത്രം നിർമ്മിച്ചത്. ഹൈറേഞ്ചിന്റെ സൗന്ദര്യവും ആക്ഷൻ രംങ്ങളും മനോഹരമായി ക്യാമറയിൽ പകർത്തിയിട്ടുണ്ട് ഛായാഗ്രാഹകൻ എസ്. ശരവണൻ ചിത്രത്തിലെ ഗാനങ്ങൾക്കൊപ്പം ആക്ഷൻ രംഗങ്ങൾക്ക് ചടുലമായ പശ്ചാത്തല സംഗീതം ഒരുക്കിയത് പ്രസിദ്ധ സംഗീത സംവിധായകൻ സാം സി,എസാണ്..ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ വേഗത നിലനിറുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. .
ഓ കഥയും ലോജിക്കും ഒന്നും നോക്കാതെ രണ്ടു മണിക്കൂർ 23 മിനിട്ട് ചെലവഴിക്കാമെങ്കിൽ നിങ്ങൾക്കും വരാം. വരവിന്.
Business ⏭️


