LIFESTYLE
ഉറ്റസുഹൃത്തിന് 28 കോടിയുടെ സ്വത്ത് നൽകണം, വിൽപത്രം എഴുതിവച്ച് 19കാരൻ! ഇത് ലോകത്തെ അദ്ഭുതപ്പെടുത്തിയ സൗഹൃദം

രക്തബന്ധങ്ങളെക്കാൾ ചിലപ്പോൾ നമ്മൾ വിശ്വസിക്കുന്നത് കൂടെപ്പിറപ്പല്ലാത്ത ചങ്ങാതിമാരെയായിരിക്കാം. ചൈനയിലെ ഷാങ്ഹായിൽ നിന്നുള്ള 19 വയസ്സുകാരനായ ഒരു വിദ്യാർഥി തന്റെ വിൽപത്രത്തിലൂടെ തെളിയിച്ചതും ഇതുതന്നെയാണ്. കോടികൾ വിലമതിക്കുന്ന തന്റെ സ്വത്ത് മുഴുവൻ സ്വന്തം കുടുംബത്തിന് നൽകുന്നതിന് പകരം, തന്റെ ബാല്യകാല സുഹൃത്തിന് എഴുതിവച്ചിരിക്കുകയാണ് ‘ലി’ എന്ന കൗമാരക്കാരൻ. ചൈനീസ് സമൂഹമാധ്യമത്തിൽ വലിയ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കുമാണ് ഈ സംഭവം വഴിവച്ചിരിക്കുന്നത്.28 കോടിയുടെ സ്വത്ത്ഏകദേശം 28 കോടി രൂപ വിലമതിക്കുന്ന സ്വത്താണ് ഈ 19–കാരൻ തന്റെ സുഹൃത്തിന് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ വിവാഹമോചനത്തിനും തുടർന്നുള്ള പുനർവിവാഹങ്ങൾക്കും ശേഷം അവർ ലിയ്ക്ക് നൽകിയ ഒരു ആഡംബര അപ്പാർട്മെന്റും മറ്റ് സാമ്പത്തിക സമ്പാദ്യങ്ങളുമാണ് ഈ വിൽപത്രത്തിൽ ഉൾപ്പെടുന്നത്. ഈ വിൽപത്രം അടുത്തിടെ ഔദ്യോഗികമായി നോട്ടറി സാക്ഷ്യപ്പെടുത്തിയതോടെയാണ് വിവരങ്ങൾ പുറത്തറിഞ്ഞത്. ലിയുടെ തുറന്നുപറച്ചിൽതികച്ചും പ്രായോഗികവും വ്യക്തിപരവുമായ കാരണങ്ങളാലാണ് താൻ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് ലി വ്യക്തമാക്കുന്നത്. കടുത്ത ഒരു കായിക പ്രേമിയാണ് ലി. സാഹസിക കായിക വിനോദങ്ങളിൽ സജീവമായി ഏർപ്പെടാറുള്ള തനിക്ക് ഭാവിയിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ, തന്റെ ആഗ്രഹപ്രകാരം തന്നെ സ്വത്തുക്കൾ വിനിയോഗിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.തന്റെ മാതാപിതാക്കളുടെ ഇപ്പോഴത്തെ പങ്കാളികളെ ലി കാണുന്നത് തികച്ചും അപരിചിതരായിട്ടാണ്. അവരിലേക്ക് തന്റെ സമ്പത്ത് എത്തിച്ചേരാൻ യുവാവ് ആഗ്രഹിക്കുന്നില്ല. ‘എനിക്ക് തികച്ചും അപരിചിതരായ, എന്റെ മാതാപിതാക്കളുടെ ഇപ്പോഴത്തെ പങ്കാളികൾക്ക് എന്റെ മരണശേഷം ഈ എസ്റ്റേറ്റിന്റെ പ്രയോജനം ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനേക്കാൾ എത്രയോ ഭേദമാണ് വർഷങ്ങളായി ഞാൻ വിശ്വസിക്കുന്ന, എന്റെ സുഖദുഃഖങ്ങളിൽ ഒപ്പം നിന്ന ബാല്യകാല സുഹൃത്തിന് ഇത് നൽകുന്നത്’, എന്ന് ലി പറയുന്നു.
Cinema ⏭️


