NEWS

വിവാഹം മറച്ചുവച്ച് കാമുകന്റെ പ്രണയം; ബെംഗളൂരുവിൽ ആക്രമണത്തിന് ഇരയായ നിയമ വിദ്യാർഥിനി മരിച്ചു


ബെംഗളൂരു ∙ പ്രണയബന്ധം അവസാനിപ്പിച്ചതിലുള്ള മുൻ കാമുകന്റെയും സഹോദരന്റെയും പകയെത്തുടർന്ന് ബെംഗളൂരുവിൽ ക്രൂരമായ ആക്രമണത്തിന് ഇരയായ നിയമ വിദ്യാർഥിനി മരിച്ചു. കോടിഹള്ളി സ്വദേശിനിയും പാർട്ട് ടൈം ആയി പിസ ഔട്ട്‌ലെറ്റിൽ ജോലി ചെയ്യുകയുമായിരുന്ന അമൃതയാണ് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ ജൂലൈ 13 നായിരുന്നു യുവതിക്ക് നേരെ ആക്രമണമുണ്ടായത്.കുടുംബ സുഹൃത്ത് വഴി പരിചയപ്പെട്ട ധനുഷ് എന്ന യുവാവുമായി അമൃത പ്രണയത്തിലായിരുന്നു. എന്നാൽ താൻ വിവാഹിതനാണെന്ന വിവരവും ഒരു കുട്ടിയുണ്ടെന്ന കാര്യവും ധനുഷ് അമൃതയിൽ നിന്ന് മറച്ചുവച്ചു. ഇക്കാര്യം അറിഞ്ഞതോടെ അമൃത ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ബന്ധം അവസാനിപ്പിച്ചതിൽ പ്രകോപിതനായ ധനുഷിന്റെ സഹോദരൻ സൂര്യ, അമൃതയെ ഫോണിലൂടെയും മറ്റും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറയുന്നു. 


Fashion ⏭️

Back to top button