NEWS

ഇന്ത്യയെ ചൊടിപ്പിച്ച് യുഎസിന്റെ ‘ഇരട്ടത്താപ്പ്’; റഷ്യയ്ക്കെതിരെ ‘ഇറാൻ’ മോഡൽ യുദ്ധം, കുതിച്ച് എണ്ണ, ഇടിഞ്ഞ് സ്വർണം, മര്യാദ വേണമെന്ന് ഇറാനോട് ട്രംപ്


ആഗോള സമ്പദ്മേഖലയെ പിടിച്ചുലച്ച് യുദ്ധക്കെടുതിക്ക് പിന്നാലെ ഇനി തീരുവപ്പോരും. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യ ഉൾപ്പെടെ 5 രാജ്യങ്ങൾക്കുമേൽ 100% തീരുവ ചുമത്താനുള്ള യുഎസിന്റെ പുതിയനീക്കം ഇന്ത്യയെ ചൊടിപ്പിച്ചിട്ടുണ്ട്. ഒരുവശത്ത് വ്യാപാരക്കരാർ ചർച്ച നടക്കുമ്പോഴാണ് മറുവശത്ത് ‘ഇരട്ടത്താപ്പ്’ ഇറക്കി യുഎസിന്റെ അനുചിത നിലപാടെന്ന് ഇന്ത്യ വ്യക്തമാക്കുന്നു. യുഎസിന്റെ വിലക്കോ ഭീഷണിയോ കൂസാതെ ചൈനയും റഷ്യൻ എണ്ണ ഇറക്കുമതി തുടരുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ‌ യുഎസ്-ചൈന ബന്ധം കൂടുതൽ വഷളാകാനും ഇതിടയാക്കും. മെച്ചപ്പെട്ടുവെന്ന ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ മോശമായേക്കുമെന്നും കേന്ദ്രം സൂചിപ്പിക്കുന്നു. ജൂണിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി 34% ഉയർന്നിരുന്നു.ഇറാനുമേൽ യുഎസ് യുദ്ധം കൂടുതൽ മുറുക്കിക്കഴിഞ്ഞു. പാലങ്ങളും സൈനിക കേന്ദ്രങ്ങളും മറ്റ് അടിസ്ഥാന സൗകര്യ പദ്ധതികളുമൊക്കെ ഉന്നമിട്ടാണ് യുഎസിന്റെ ആക്രമണം. ഇറാനിലേക്കു പോകുന്ന കപ്പലുകളെ തടഞ്ഞ് തിരിച്ചയയ്ക്കുന്നുമുണ്ട്. ഇറാന് മതിയായെന്നും ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് അവർ യുഎസിന്റെ വാതിലിൽ മുട്ടുകയാണെന്നും പ്രസിഡന്റ് ട്രംപ് അഭിപ്രായപ്പെട്ടു. ഇറാൻ മര്യാദയോടെ പെരുമാറിയാൽ ചർച്ചയാകാമെന്നും ട്രംപ് വ്യക്തമാക്കി.കുതിച്ചുകയറി എണ്ണവില, താഴ്ന്ന് സ്വർണവില


Fashion ⏭️

Back to top button