NEWS

ഭർത്താവ് കൊല്ലപ്പെട്ട നിലയിൽ, മകൻ കുത്തേറ്റ് മറ്റൊരു മുറിയിൽ; ഡോക്ടറായ യുവതി കസ്റ്റഡിയിൽ


ബെംഗളൂരു ∙ അനസ്‌തേഷ്യോളജിസ്റ്റായ 45-കാരൻ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ. അദ്ദേഹത്തിന്റെ എട്ടു വയസ്സുള്ള മകനെ കുത്തേറ്റ നിലയിലും കണ്ടെത്തി. കർണാടകയിലെ ധാർവാഡിലാണ് സംഭവം. ചിരായുവ് ആശുപത്രിയിലെ അനസ്‌തേഷ്യോളജിസ്റ്റായ ഡോ. കിരൺ ഹൊനന്നാവർ ആണ് കൊല്ലപ്പെട്ടത്.ഡോ. കിരണിനെ ബന്ധപ്പെടാൻ ബന്ധുക്കൾ പലതവണ ശ്രമിച്ചതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. അദ്ദേഹം വിശ്രമിക്കുകയാണെന്നും പിന്നീട് പുറത്തുപോയെന്നും ഭാര്യ അവരോട് പറഞ്ഞിരുന്നു. വൈകുന്നേരമായിട്ടും അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതിനെത്തുടർന്ന് കുടുംബാംഗങ്ങൾ അപ്പാർട്ട്മെന്റിലെത്തി പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്. കുട്ടി പരുക്കേറ്റ നിലയിലായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോൾ കുട്ടിക്ക് ശ്വാസം ഉണ്ടായിരുന്നു. ഉടൻ തന്നെ അവനെ ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവിനെ ഒരു മുറിയിലും പരുക്കേറ്റ കുട്ടിയെ മറ്റൊരു മുറിയിലുമാണ് കണ്ടെത്തിയത്. കൊലപാതകത്തിൽ ഡോ. പ്രിയങ്കയ്ക്ക് പങ്കുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.


Fashion ⏭️

Back to top button