BUSINESS
അദാനിക്ക് മറുപടി; കേരളത്തിൽ 10000 കോടിയുടെ മഹാ നിക്ഷേപത്തിന് ടാറ്റ, അറബിക്കടലിൽ കോർപറേറ്റ് യുദ്ധം, സംസ്ഥാനത്തിന് നേട്ടമാകുന്നതെങ്ങനെ?

Tata Investment in Kerala : കേരളത്തിൽ കപ്പൽ നിർമാണവുമായി ബന്ധപ്പെട്ട് 10,000 കോടി രൂപയുടെ ഭീമമായ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ്. കോർപറേറ്റ് എതിരാളിയായ അദാനി ഗ്രൂപ്പ് കേരളത്തിന്റെ സമുദ്ര സാധ്യതകളിൽ കണ്ണു വെക്കുന്നതിനിടെയാണ് ടാറ്റയുടെ നീക്കംകേരളത്തിന്റെ സമുദ്ര സാധ്യതകൾ തിരിച്ചറിഞ്ഞ് രാജ്യത്തെ വൻകിട കോർപറേറ്റുകൾകേരളത്തിന് ബമ്പർ വാഗ്ദാനവുമായി ടാറ്റ. സംസ്ഥാനത്തെ കപ്പൽ നിർമാണവുമായി ബന്ധപ്പെട്ട് പതിനായിരം കോടി രൂപ നിക്ഷേപിക്കാനുള്ള അവസരം ടാറ്റ തേടിയതായി മുഖ്യമന്ത്രി വി.ഡി സതീശനാണ് ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചത്. കേരള സർക്കാർ ഇതിനാവശ്യമായ ഭൂമി വിട്ട് നൽകുന്ന കാര്യം പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അദാനി ഗ്രൂപ്പ് കേരളത്തിന്റെ സമുദ്ര സാധ്യതകൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് മാസ് എൻട്രിക്ക് ടാറ്റയും കരുക്കൾ നീക്കുന്നത്. ഒരു മാസത്തിനകം ടാറ്റയുടെ അപേക്ഷയിൽ സംസ്ഥാന സർക്കാർ അനുമതി നൽകിയേക്കും. കേരളത്തിന്റെ ബ്ലൂ ഇക്കോണമിയെ സംബന്ധിച്ച് നിർണായകമായ നീക്കമായിരിക്കും ഇത്. കേരളത്തിന്റെ സാധ്യതകളും, നേട്ടങ്ങളുംവിശാലമായ സമുദ്ര തീരമുള്ള കേരളത്തിൽ ഇതുമായി ബന്ധപ്പെട്ട് ബ്ലൂ ഇക്കോണമിക്കുള്ള സാധ്യതകൾ അനന്തമാണെന്ന് നേരത്തെ തന്നെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര കപ്പൽ ചാലിനോട് ചേർന്നു കിടക്കുന്ന വിഴിഞ്ഞത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനവും കേരളത്തിന് നേട്ടമാണ്.കൊച്ചിയിലും, കോഴിക്കോട്ടും തുറമുഖ വികസനം കൂടുതൽ കാര്യക്ഷമമാക്കുന്നത് ചരക്ക് നീക്കത്തിനും, ടൂറിസത്തിനും പ്രയോജനം ചെയ്യുമെന്ന കണക്കു കൂട്ടലിലാണ് സംസ്ഥാന സർക്കാർ. തുറമുഖ വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി വി,.ഡി സതീശൻ ഇക്കഴിഞ്ഞ ജൂണിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കേരളത്തിലെ മാരിടൈം വികസനത്തിനുള്ള വലിയ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നുമാരിടൈം വാല്യു ചെയിനുമായി ബന്ധപ്പെട്ട് സ്വന്തം സ്ഥാനം അടയാളപ്പെടുത്താനുള്ള അവസരമാണ് ടാറ്റയുടെ പുതിയ ചുവടിലൂടെ കേരളത്തിന് ലഭ്യമാവുക. ഷിപ് ബിൽഡിങ്, റിപ്പയർ സേവനങ്ങൾ എന്നിവ വിഴിഞ്ഞം , കൊച്ചി എന്നിവിടങ്ങളിൽ കൂടുതലായി നടത്താന‍് ടാറ്റയുടെ നിക്ഷേപം സഹായകമാകും. അതേ സമയം കപ്പൽ നിർമ്മാണവുമായി ബന്ധപ്പെട്ട് നിർദ്ദിഷ്ട ശേഷി എത്രയാണെന്ന കാര്യത്തിൽ വ്യക്തത വരാനിരിക്കുന്നതേയുള്ളൂ. ടാറ്റയും, അദാനിയുംകോർപറേറ്റ് രംഗത്ത് ടാറ്റയോട് കിടമത്സരം നടത്തുന്ന ഗ്രൂപ്പാണ് അദാനി. അടുത്തിടെ വിഴിഞ്ഞത്ത് ഡീപ് വാട്ടർ ട്രാൻസ്ഷിപ്മെന്റുമായി ബന്ധപ്പെട്ട് 1.4 ബില്യൺ ഡോളറിന്റെ കരാർ എം.എസ്.സി മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയിൽ നിന്ന് അദാനി നേടിയിരുന്നു. ഈ പ്രൊജക്ടും കേരള സർക്കാർ പരിശോധിച്ചു വരികയാണ്. ആഗോള മാരിടൈം വ്യാപാരത്തിൽ ശാക്തികമായി മേൽക്കൈ നേടാനാണ് ഇന്ത്യ നിലവിൽ ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ, കപ്പൽ നിർമാണ ശേഷി ത്വരിത ഗതിയിൽ വർധിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രാജ്യത്തിന്റെ പ്രതീക്ഷകൾക്ക് നിറം പകർന്ന് ടാറ്റയുടെ നീക്കം.
Read News


