NEWS

കേരളത്തിൽ കപ്പൽ നിർമാണം; 10,000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ടാറ്റ


തിരുവനന്തപുരം∙ കേരളത്തില്‍ കപ്പല്‍ നിര്‍മാണ സംരംഭം ആരംഭിക്കാന്‍ തയാറായി ടാറ്റാ ഗ്രൂപ്പ്. ഇതു സംബന്ധിച്ച് കമ്പനി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. കപ്പല്‍ നിര്‍മാണത്തിനായി 10,000 കോടി രൂപ നിക്ഷേപിക്കാനാണ് ടാറ്റയുടെ പദ്ധതിയെന്ന് ബ്ലൂം ബര്‍ഗിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രി പറഞ്ഞത്. ടാറ്റയുടെ അപേക്ഷ വിശദമായി പരിശോധിച്ച് ഭൂമി നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. കപ്പല്‍ നിര്‍മാണ മേഖലയിലേക്കുള്ള ടാറ്റയുടെ ആദ്യത്തെ വലിയ ചുവടുവയ്പ്പാണിത്. സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങളെ ക്ഷണിച്ചിരുന്നുവെന്നും അതിന്റെ ഭാഗമായാണ് ടാറ്റ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റു പല കമ്പനികളും നിക്ഷേപത്തിനായി സര്‍ക്കാരിനെ സമീപിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞു.


Fashion ⏭️

Back to top button