BUSINESS
ഇന്ത്യൻ അതിർത്തിയിൽ ചൈനയുടെ ‘ജലബോംബ്’ ഭീഷണി; ഭൂകമ്പ സാധ്യതാ മേഖലയിൽ ലോകത്തെ ഏറ്റവും വലിയ ഡാം പണിയുന്നു

ഇന്ത്യൻ അതിർത്തിക്ക് സമീപം ടിബറ്റിൽ ചൈന നിർമിക്കാൻ ഒരുങ്ങുന്ന ലോകത്തെ ഏറ്റവും വലിയ നിർദ്ദിഷ്ട ജലവൈദ്യുത പദ്ധതി ഇന്ത്യയ്ക്ക് ഭീഷണി ഉയർത്തുന്നു. ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് അതിശക്തമായ ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണെന്ന് ചൈനീസ് സർക്കാരിന്റെ തന്നെ പുതിയ ഭൗമ ശാസ്ത്രപഠനം മുന്നറിയിപ്പ് നൽകുന്നു. ഇതോടെ ഇന്ത്യയ്ക്കും, ചൈനയുടെ മറ്റൊരു അയൽ രാജ്യമായ ബംഗ്ലാദേശിനും മേൽ ഒരു ‘ജലബോംബ്’ ഭീഷണിയാണ് ഉരുണ്ടു കൂടുന്നത്. ഭൂകമ്പമുണ്ടാവുകയും ഡാം തകരുകയും ചെയ്താൽ മഹാ ദുരന്തമായിരിക്കും സംഭവിക്കുക. പ്രമുഖ ജിയോളജിസ്റ്റുകൾ ഈ വിഷയത്തിൽ ആശങ്ക ഉയർത്തിക്കഴിഞ്ഞു. ബ്രഹ്മപുത്ര നദിയുമായി ബന്ധപ്പെട്ട് ചൈനയുടെ അണക്കെട്ട് നിർമാണം ബ്രഹ്മപുത്രയിൽ നിന്നുള്ള ഇന്ത്യയുടെ ജലവിഹിതത്തിൽ കുറവ് വരുത്തുമോ എന്ന ആശങ്ക മുമ്പ് തന്നെ ശക്തമാണ്. ഇതിനോടൊപ്പമാണ് ഭൂകമ്പ സാധ്യതയുള്ള സജീവമായ ഒരു ഫോൾട്ട് ലൈനിന് മുകളിലാണ് നിർദ്ദിഷ്ട ഡാം വരുന്നത് എന്ന ഭീഷണി കൂടി ഉയരുന്നത്. പുതിയ പഠനം പറയുന്നതിങ്ങനെചൈനീസ് സർക്കാരിന് കീഴിലുള്ള ചൈന ജിയോളജിക്കൽ സർവേയുടെ മേൽനോട്ടത്തിൽ നടന്ന പഠനമാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന വിവരം പുറത്തു വിട്ടിരിക്കുന്നത്. സെഡിമെന്ററി ജിയോളജി & ടെതിയൻ തിയോളജി എന്ന ജേണിലാണ് പുതിയ വിവരങ്ങളുള്ളത്. നിർദ്ദിഷ്ട ഡാമിന്റെ റിസർവോയർ പ്രദേശത്തിന് തൊട്ടു താഴെ പെഷൈൻ ഫോൾട്ട് എന്ന സജീവമായ ഭ്രംശ രേഖ കടന്നു പോകുന്നുഏകദേശം 9,500 വർഷങ്ങൾക്ക് മുമ്പ് ഈ രേഖയിൽ വലിയ ചലനങ്ങൾ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഭൗമശാസ്ത്രപരമായി 9,500 വർഷം എന്നത് ചുരുങ്ങിയ കാലയളവാണ്. 2017ൽ ഈ മേഖലയിൽ റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിട്ടുമുണ്ട്. ഇതേത്തുടർന്ന് ഇവിടത്തെ ശികൾ തകരുകയും അവ ദുർബലമാവുകയും ചെയ്തതായി കണ്ടെത്തിയിരുന്നുഈ മേഖലയിൽ ഡാം നിർമിക്കുകയും അതിൽ കോടിക്കണക്കിന് ലിറ്റർ ജനലം നിറയുകയും ചെയ്യുമ്പോൾ അത് ഭൂമിക്ക് അമിത സമ്മർദ്ദം നൽകും. ഇത് വൻ ഭൂകമ്പങ്ങൾക്ക് കാരണമാകാൻ സാധ്യത ഉയരുകയാണെന്നും പഠനം പറയുന്നു. 167.8 ബില്യൺ ഡോളർ എന്ന തോതിൽ ഭീമമായ നിക്ഷേപം നടത്തിയാണ് ബ്രഹ്മപുത്രയിൽ ഡാം നിർമിക്കാൻ ചൈന ഒരുങ്ങുന്നത്. പ്രതിവർഷം 300 ബില്യൺ കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാൻ സാധിക്കുമെന്നും, ഇത് 300 ദശലക്ഷം ചൈനക്കാർക്ക് പ്രയോജനപ്പെടുമെന്നുമാണ് കണക്കാക്കപ്പെടുന്നത്. ചൈനയുടെ കുതിച്ചുയരുന്ന വ്യാവസായിക-ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യവും പുതിയ ഡാം നിർമാണത്തിന് പിന്നിലുണ്ട്. അരുണാചൽ പ്രദേശിലേക്കും, പിന്നീട് ബംഗ്ലാദേശിലേക്കും ‘യു ടേൺ’ എടുത്ത് ബ്രഹ്മപുത്ര തിരിയുന്നിടത്താണ് ചൈന തന്ത്രപ്രധാനമായി ഡാം നിർമാണത്തിന് ഒരുങ്ങുന്നത്’ലോകത്തിന്റെ മേൽക്കൂര’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ടിബറ്റൻ പീഠഭൂമി, ഇടയ്ക്കിടെ ഭൂകമ്പങ്ങളുണ്ടാകുന്ന ഇടം കൂടിയാണ്. ഈ വിഷയത്തിൽ ഇന്ത്യ ചൈനയെ പലവട്ടം ആശങ്ക അറിയിച്ചു കഴിഞ്ഞു. എന്നാൽ ഉയർന്ന ഇൻഡസ്ട്രി സ്റ്റാൻഡേർഡിലാണ് ഡാം നിർമിക്കുന്നത് എന്നായിരുന്നു ചൈനയുടെ നിലപാട്. എന്നാൽ നിലവിൽ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട് ചൈനയെ പ്രതിരോധത്തിലാക്കാൻ പോന്നതാണ്.
Read News


