NEWS
കൂടത്തായി കേസിലെ ജോളി ജോസഫ് ബിരുദധാരിയാകാൻ ഒരുങ്ങുന്നു; പരീക്ഷ കണ്ണൂരിൽ, വനിതാ ജയിലിൽ എത്തിച്ചു

കോഴിക്കോട് ∙ ഏറെ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് ബിരുദധാരിയാകാൻ ഒരുങ്ങുന്നു. കോഴിക്കോട് സബ് ജയിലിൽ വിചാരണ തടവിൽ കഴിയുന്ന ജോളിയെ ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂർ വനിതാ ജയിലിൽ എത്തിച്ചു.ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി ബിഎ ഹിസ്റ്ററി പരീക്ഷയാണ് ജോളി എഴുതുന്നത്. രണ്ടാം വർഷ വിദ്യാർഥിയാണ്. എട്ടു പേപ്പറുകളിൽ ആറെണ്ണം കഴിഞ്ഞു. പരീക്ഷ അവസാനിക്കുന്നതു വരെ കണ്ണൂർ വനിതാ ജയിലിൽ ജോളി തുടരും. ഇതിനു ശേഷം കോഴിക്കോട്ടേക്ക് എത്തിക്കും. പ്രത്യേക സുരക്ഷയിലാണ് ജോളിയെ കണ്ണൂരിൽ എത്തിച്ചത്. പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമായിരുന്നു ജോളിയുടെ യോഗ്യത. 2002 മുതൽ 2016 വരെയുള്ള കാലയളവിൽ കുടുംബാംഗങ്ങളായ ആറു പേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന കേസിലാണ് ജോളി ജയിൽശിക്ഷ അനുഭവിക്കുന്നത്.
Fashion ⏭️


