NEWS

കേന്ദ്രത്തിനെതിരായ സമരം: ഡൽഹിയിൽ പോകാൻ ട്രെയിൻ വാടകയ്ക്കെടുത്ത് സിപിഐ, അഡ്വാൻസ് 9 ലക്ഷം


തിരുവനന്തപുരം ∙ ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ചിനായി ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ. 18 കോച്ചുള്ള ട്രെയിൻ മൊത്തമായി വാടകയ്ക്കെടുത്ത് ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു. അഡ്വാൻസ് ഇനത്തിൽ ഇതിനായി വേണ്ട 9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി. കേരളത്തിൽനിന്ന് ഒരു രാഷ്ട്രീയ പാർട്ടി ആദ്യമായാണ് പ്രത്യേക ട്രെയിൻ ബുക്ക് ചെയ്ത് ഇങ്ങനെ യാത്ര തിരിക്കുന്നത്.സെപ്റ്റംബർ 1 നാണ് സിപിഐയുടെ ദേശീയതല പ്രതിഷേധ പരിപാടി ഡൽഹിയിൽ നടക്കുന്നത്. കേരളത്തിൽ നിന്ന് 1500 പേർ ഇതിൽ പങ്കെടുക്കും. ഇത്രയും പേർ ഒരുമിച്ചു പോകാൻ വേണ്ടിയാണ് വാടകയ്ക്ക് ട്രെയിൻ ബുക്ക് ചെയ്തത്. ഓഗസ്റ്റ് 29ന് കൊച്ചു വേളിയിൽനിന്നു പുറപ്പെടുന്ന ഈ പ്രത്യേക ട്രെയിൻ 31ന് ഡൽഹിയിലെത്തും. തിരിച്ച് സെപ്റ്റംബർ 2ന് പുറപ്പെട്ട് 4ന് തിരുവനന്തപുരത്ത് എത്തും.


Fashion ⏭️

Back to top button