NEWS
അദ്ധ്യാപകനെന്ന നിലയിലാണ് സംസാരിച്ചത്: കെ.ടി.ജലീൽ

മലപ്പുറം: കുട്ടികൾക്ക് പൊതുവായന കുറവാണെന്ന് പല സ്ഥലങ്ങളിൽ നിന്നും മനസിലാക്കിയപ്പോൾ അദ്ധ്യാപകനെന്ന നിലയിൽ സംസാരിക്കുകയാണ് ചെയ്തതെന്ന് മുൻമന്ത്രി കെ.ടി.ജലീൽ. മണ്ണാർക്കാട് നഗരസഭയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിനിടെ കുട്ടികളെ അപമാനിച്ചെന്ന ആരോപണത്തിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളർന്ന് വരുന്ന കുട്ടികൾക്ക് ഭാഷയിൽ പ്രാവീണ്യവും സദസ്സിനെ അഭിമുഖീകരിക്കാനുള്ള ധൈര്യവും വേണമെന്ന ഉദ്ദേശ്യത്തിലാണ് ചെയ്തത്. പൊതു വിദ്യാഭ്യാസത്തെ താറടിക്കാനാണ് ചിലർ ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നത്. ബാലാവകാശ കമ്മിഷൻ എന്ത് നടപടിയെടുത്താലും സ്വാഗതം ചെയ്യും. മുൻകൂർ ജാമ്യാപേക്ഷ പോലും നൽകില്ല.


