SPORTS
‘പകരംവീട്ടുമോ’ രോ–കോ?, ഒപ്പം വരുന്നു ‘ഇംഗ്ലിഷ്’ പഠിച്ചവരും; വൺഡേയിൽ വാഴാൻ ഇന്ത്യ ഇറങ്ങുന്നു; ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനം

ബർമിങ്ങാം ∙ ട്വന്റി20 പരമ്പരയിലെ സമ്പൂർണ തോൽവിയുടെ ക്ഷീണം മറന്ന്, വിജയവഴിയിൽ തിരിച്ചെത്താൻ ഉറപ്പിച്ച് ടീം ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരായ 3 മത്സര ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിനിറങ്ങും. സീനിയർ താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശർമയുടെയും സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം കൂട്ടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ജസ്പ്രീത് ബുമ്രയുടെ വരവ് ബോളിങ്ങിന്റെ അടിത്തറ ശക്തമാക്കുമെന്നും ടീം മാനേജ്മെന്റ് കണക്കുകൂട്ടുന്നു. മറുവശത്ത്, ട്വന്റി20 പരമ്പരയിലെ സമ്പൂർണ വിജയം നൽകിയ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. മത്സരം ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 മുതൽ. സോണി ടെൻ ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.ബോളിങ്ങിൽ ബുമ്രയുടെ വരവ് ടീമിനു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. യുവ പേസർ ഗുർനൂർ ബ്രാറും അർഷ്ദീപ് സിങ്ങും ബുമ്രയ്ക്കൊപ്പം പേസ് നിരയിൽ എത്തിയേക്കും. കുൽദീപ് യാദവിനായിരിക്കും സ്പിൻ വിഭാഗത്തിന്റെ ചുമതല. ഓൾറൗണ്ടർമാരിൽ അക്ഷർ പട്ടേലിന് അവസരം നൽകിയാൽ വാഷിങ്ടൻ സുന്ദറിന് പുറത്തിരിക്കേണ്ടിവരും.കരുത്തോടെ ഇംഗ്ലണ്ട്
Auto ⏭️


