NEWS

‘1000 മിസൈലുകൾ ലോക്ക്ഡ് ആൻഡ് ലോഡഡ്’! സംഹാര താണ്ഡവത്തിന് യുഎസ് സൈന്യം സജ്ജം,അതോ ട്രംപിന്റെ വെറും ഭീഷണിയോ?


പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഇറാന് കനത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ്  ട്രംപ് അടുത്തിടെ രംഗത്തെത്തി.  സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പങ്കുവെച്ച കുറിപ്പിൽ, ഇറാനെ പൂർണ്ണമായി തകർക്കാൻ അമേരിക്കൻ സൈന്യം സജ്ജമാണെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ നിലവിലെ പ്രസിഡന്റിനെ, അതായത് തന്നെ വധിക്കാൻ ഇറാൻ സർക്കാർ ലോകത്തിന്റെ വിവിധ കോണുകളിൽ ഗൂഢാലോചന നടത്തിയാൽ അതി ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ട്രംപ് നൽകിയിരിക്കുന്ന താക്കീത്.’1000 മിസൈലുകൾ ലോക്ക്ഡ് ആൻഡ് ലോഡഡ്’ട്രംപ് പ്രഖ്യാപിച്ചതുപോലെ ഇറാനെ പൂർണ്ണമായി തകർക്കാൻ യുഎസ് മിലിട്ടറിക്ക് സാധിക്കുമോ? അമേരിക്കയുടെ പക്കലുള്ള സജീവ മിസൈൽ ശേഖരത്തിന്റെ വസ്തുതകൾ പരിശോധിക്കാം:


Source link

Back to top button