NEWS
സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് സഹോദരിയെ മർദിച്ചു; സഹോദരനും ഭാര്യയ്ക്കും എതിരെ കേസ്, നാടകമെന്ന് പൊലീസ്

ആലങ്ങാട് ( കൊച്ചി) ∙ സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് സഹോദരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ സഹോദരനും ഭാര്യയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. ആലങ്ങാട് കുന്നേൽ പള്ളിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന കുരിശിങ്കൽ വീട്ടിൽ ജോമോൾക്കാണു മർദനമേറ്റത്. പരാതിയെ തുടർന്നു യുവതിയുടെ സഹോദരനായ ആലങ്ങാട് കുന്നേൽ ജോയ്സൺ, ഭാര്യ റെയ്ന എന്നിവർക്കെതിരെയാണ് കേസെടുത്തത്. സഹോദരനും ഭാര്യയും ചേർന്നു യുവതിയെ ക്രൂരമായി മർദിക്കുകയും വിലപിടിപ്പുള്ള മൊബൈൽ ഫോൺ എറിഞ്ഞു തകർക്കുകയും ചെയ്തതായി പരാതിയിലുണ്ട്.ഇരുവരും തമ്മിൽ കുടുംബത്തർക്കം നിലനിന്നിരുന്നു. ഇതിനിടെയാണു കഴിഞ്ഞദിവസം മാല മോഷണം പോയതായി ആരോപണം ഉയർന്നത്. തുടർന്നുള്ള തർക്കമാണു മർദനത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. മാല എടുത്തില്ലെന്നു പറഞ്ഞെങ്കിലും സഹോദരനും ഭാര്യയും അതു വിശ്വസിക്കാൻ തയാറായില്ലെന്നും പൊലീസിൽ പരാതി നൽകാൻ കൂട്ടുകാരിയെ വിളിച്ചു വരുത്തിയപ്പോഴാണ് ഇരുവരും ചേർന്നു ക്രൂരമായി മർദിച്ചതെന്നും പരാതിയിലുണ്ട്.
Source link


