SPORTS

തിളങ്ങി സ്മൃതി മന്ഥന, കരുത്തായി ഹർമനും ദീപ്തിയും; ഇന്ത്യ 285-ന് പുറത്ത്, ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം


ലോഡ്സ് ∙ ഇംഗ്ലണ്ടിനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ വനിതകള്‍ 285 റൺസിന് പുറത്ത്. അർധ സെഞ്ചറി നേടിയ സ്മൃതി മന്ഥന, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ദീപ്തി ശർമ എന്നിവരുടെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. ആദ്യ ദിനത്തിലെ കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസെടുത്ത ഇംഗ്ലണ്ട് 264 റൺസ് പിന്നിലാണ്. രണ്ടു റൺസെടുത്ത റ്റാമി ബൗമോണ്ടിനെ ക്രാന്തി ഗൗഡ് വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. മൈയ ബൂഷിയർ (17 റൺസ്), ഹെതർ നൈറ്റ് (1) എന്നിവരാണ് ക്രീസിൽ.സ്മൃതി മന്ഥന – ജമീമ റോഡ്രീഗസ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടും (64 റൺസ്), സ്മൃതി – ഹർമൻപ്രീത് കൗർ നാലാം വിക്കറ്റ് കൂട്ടുകെട്ടുമാണ് (89 റൺസ്) ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഏഴാം വിക്കറ്റിൽ സ്നേഹ് റാണയും ദീപ്തി ശർമയും ചേർന്ന് 45 റൺസെടുത്തു. ഇംഗ്ലണ്ടിനു വേണ്ടി സോഫി എക്ലെസ്റ്റൻ മൂന്നും ലോറൻ ഫിലെർ, ഇസ്സി വോങ്, മാഡി വില്ലേഴ്സ് എന്നിവർ രണ്ടു വിക്കറ്റ് വീതവും ലോറൻ ബെൽ ഒരു വിക്കറ്റുമെടുത്തു. 


Source link

Back to top button