NEWS

കെപിസിസി പ്രസിഡന്റ് ആര്? രാഹുൽ എത്തിയാൽ ചർച്ച; പട്ടികയിൽ ഈ 8 പേർ


തിരുവനന്തപുരം∙ പുതിയ കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസ് ദേശീയ നേതൃത്വം. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി കഴിഞ്ഞ ദിവസം കേരളത്തിലെത്തി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി വി.ഡി.സതീശന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവരുടെ അഭിപ്രായം തേടി. വിദേശത്തുള്ള രാഹുല്‍ ഗാന്ധി 12ന് തിരിച്ചെത്തിക്കഴിഞ്ഞ് ഡല്‍ഹിയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാന്‍, ആന്റോ ആന്റണി, ജോസഫ് വാഴയ്ക്കന്‍, കെ.സി.ജോസഫ്, അടൂര്‍ പ്രകാശ് തുടങ്ങിയ നേതാക്കള്‍ക്കൊപ്പം യുവനിരയിലെ ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. പ്രാഥമിക ചര്‍ച്ചകള്‍ക്കു ശേഷം നേതാക്കളെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചു ചര്‍ച്ച നടത്തിയാവും അന്തിമതീരുമാനമെടുക്കുക. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുടെ അഭിപ്രായവും ഹൈക്കമാന്‍ഡ് പരിഗണിക്കും.


Source link

Back to top button