പിഎസ്‌സി പരീക്ഷാ ക്രമക്കേട് : അന്വേഷണത്തിന് ഐജി അജീത ബീഗത്തിന്റെ നേതൃത്വത്തിൽ എസ്ഐടി രൂപീകരിച്ചു

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തിലായിരിക്കും എസ്.ഐ.ടിയുടെ പ്രവർത്തനം. എസ്.പി സക്കറിയ മാത്യു, ഡിവൈ.എസ്.പി അജയ്‌നാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റംഗങ്ങൾ. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും അന്വേഷണം. അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് രണ്ടാഴ്ച കൂടുമ്പോൾ സമർപ്പിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട് .
പരീക്ഷാ ക്രമക്കേടിൽ പി.എസ്.സി ആഭ്യന്തര വിജിലൻസിന്റെ അന്വേഷണവും നടന്നുവരികയാണ്. ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷയിലെ ക്രമക്കേടിലാണ് പി.എസ്.സി ആഭ്യന്തര വിജിലൻസ് എസ്.പി അന്വേഷണം നടത്തുന്നത്. ഇതിനൊപ്പമാണ് മന്ത്രിസഭാ തീരുമാന പ്രകാരം ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങാൻ ഒരുങ്ങുന്നത്. അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നു. പി.എസ്.സി പരീക്ഷാ നടത്തിപ്പമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ ആരോപണങ്ങളിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുക,
RELATED TOPICS: KERALA PSC, SIT, PSC EXAM, AJITHA BEGUM, SIT INVESTIGATION, PSC KRAMAKKEDU
Source link
NEWS
Read News
Read News✅


