NEWS
ഇന്ത്യയില്‍ സ്‌നേഹ ദൗത്യത്തിന്റെ 75 വര്‍ഷങ്ങള്‍ പിന്നിട്ട് ഡോട്ടേഴ്സ് ഓഫ് സെന്റ് പോള്‍

ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുകയാണ് ഡോട്ടേഴ്സ് ഓഫ് സെന്റ് പോള്‍ സന്യാസിനി സഭ. ഇതിനൊപ്പം, ന്യൂഡല്‍ഹിയിലെ പ്രവർത്തനം 59 വര്‍ഷത്തിലേക്കുമെത്തി. ഈ ചരിത്രമുഹൂർത്തം ആഘോഷിക്കുന്നതിന്റെ ഭാഗമായി ജൂൺ 28 ഞായറാഴ്ച പ്രസാദ് നഗറിലെ സെന്റ് മൈക്കിൾസ് ദേവാലയത്തിൽ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. അനിൽ ജെ.ടി. കൂട്ടോയുടെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാ ദിവ്യബലി അര്‍പ്പിച്ചു. ഹൃദയം നിറഞ്ഞ നന്ദിയോടെയാണ് ഈ ജൂബിലി വര്‍ഷത്തിലൂടെ ഞങ്ങള്‍ കടന്നു പോകുന്നത്. കഴിഞ്ഞ 75 വർഷമായി ഞങ്ങൾക്കൊപ്പം നിന്ന സുഹൃത്തുക്കളെയും സഹായങ്ങൾ ചെയ്തവരെയും ഈ സന്ദര്‍ഭത്തില്‍ സ്‌നേഹപൂര്‍വ്വം സ്മരിക്കുന്നു.∙ ഇന്ത്യയില്‍ സുവിശേഷ പ്രചാരണത്തിനായി ഇറ്റലിയിൽനിന്ന് 1951ല്‍ കന്യാസ്ത്രീകള്‍ ഇന്ത്യയിലെത്തിയപ്പോൾ ബോംബെ അതിരൂപതയാണ് അവരെ സ്വാഗതം ചെയ്തതും വിലെ പാർലെയിൽ താൽക്കാലിക താമസസൗകര്യമൊരുക്കിയതും. ഇത് സഭയുടെ ചരിത്രത്തിലെ സുപ്രധാന നിമിഷമായിരുന്നു. അതിന് 14 വർഷം മുൻപ്, 1937 ൽ ചൈനയിൽനിന്നു പുറത്താക്കപ്പെട്ട ഒരു സന്യാസിനീസംഘം ന്യൂഡൽഹിയിലെത്തിയിരുന്നു. അന്ന് ഇന്ത്യയിൽ സ്ഥിരതാമസത്തിന് അനുകൂലമായ പ്രതികരണം കിട്ടാതിരുന്നതിനാൽ അവർക്കു ഫിലിപ്പീൻസിലേക്കു പോകേണ്ടിവന്നു.
Source link


