NEWS

കുഴഞ്ഞു മറിഞ്ഞ് ഓപ്പൺ യൂണി. സിൻഡിക്കേറ്റ്

കൊല്ലം: ശ്രീനാരായണ ഗരു ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിലേക്ക് പുതിയ അംഗങ്ങളെ നോമിനേറ്റ് ചെയ്തുള്ള ഉത്തരവ് ഇന്നലെ രാവിലെ റദ്ദാക്കിയ സർക്കാർ, വൈകിട്ട് ആ ഉത്തരവ് പിൻവലിച്ചതായി പുതിയ ഉത്തരവിറക്കി. കോടതിയുടെ പരിഗണയിലിരിക്കുന്ന പ്രശ്നമായതിനാലാണ് രാവിലെ ഇറക്കിയ ഉത്തരവ് പിൻവലിച്ചതെന്നാണ് വിശദീകരണം.

ഈ മാസം ഒന്നിനാണ് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നോമിനേറ്റ് ചെയ്ത അംഗങ്ങളെ പിരിച്ചു വിട്ട് യു.ഡി.എഫ് സർക്കാർ പുതിയ അംഗങ്ങളെ നോമിനേറ്റ് ചെയ്തത്. അതിനെതിരെ പിരിച്ചുവിട്ട സിൻഡിക്കേറ്റിലെ മൂന്നു പേർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ,പുതിയ സിൻ‌ഡിക്കേറ്റ് യോഗം ചേരുന്നതിന് താത്കാലിക വിലക്ക് ഏർപ്പെടുത്തി. ഇതോടെ പഴയ സിൻഡിക്കേറ്റ് ഇല്ലാതായതിന് പുറമെ, പുതിയ സിൻഡിക്കേറ്റിന് യൂണിവേഴ്സിറ്റി ഭരണത്തിൽ ഇടപെടാൻ കഴിയാത്ത അവസ്ഥയാണ്. നിലവിലിരുന്ന സിൻഡിക്കറ്റിന്‌ കാലാവധി പൂർത്തിയാക്കാൻ രണ്ടേ മുക്കാൽ വർഷം ബാക്കി നിൽക്കെ ക്രമവിരുദ്ധമായിട്ടാണ് പിരിച്ചു വിട്ടതെന്നും,, പുതിയ സിൻഡിക്കേറ്റിനെ നോമിനേറ്റ് ചെയ്തപ്പോൾ യൂണിവേഴ്സിറ്റി ചട്ട പ്രകാരമുള്ള നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പഴയ സിൻഡിക്കേറ്റിലെ അംഗങ്ങൾ കോടതിയെ സമീപിച്ചത്.

Read News ⏭️

Back to top button