കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

റെയിൽവേ സ്റ്റേഷനിലേക്ക് കെട്ടിടം തകർന്നുവീണ നിലയിൽ
കോഴിക്കോട്: റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് കെട്ടിടം തകർന്നുവീണ് അപകടം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിലാണ് അപകടം ഉണ്ടായത്. സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിനോട് ചേർന്നുള്ള ക്ലോക്ക് ടവർ പൂർണമായും നിലംപതിക്കുകയായിരുന്നു. അപകടസമയം പ്ലാറ്റ്ഫോമിൽ യാത്രക്കാരാരും ഉണ്ടാകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ ജീവനക്കാരാരെങ്കിലും ഉണ്ടായിരുന്നോയെന്ന കാര്യത്തിൽ വ്യക്തതയില്ല. കെട്ടിടാവശിഷ്ടങ്ങൾ നീക്കി കൂടുതൽ പരിശോധനകൾ നടത്തുന്നതിനായി ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
English Summary
A building collapsed onto the railway platform at Kozhikode Railway Station, causing an accident on Platform No. 2. The clock tower near the Station Master’s office completely collapsed. No passengers were present on the platform at the time, which helped avoid a major tragedy. Preliminary reports suggest that no one was injured. It is still unclear whether any railway staff were inside the building during the collapse. Fire and rescue teams have arrived at the site to remove the debris and conduct further inspections.
Source link
NEWS
Read News
Read News✅


