AUTO
സ്വപ്നമല്ല സത്യം തന്നെ! 39,000 രൂപ വരെ വിലക്കുറവിൽ മാരുതി വിക്ടോറിസ്

കഴിഞ്ഞ കുറച്ച് ആഴ്ചകളായി, മിക്കവാറും എല്ലാ കാർ നിർമ്മാതാക്കളും തന്നെ വില ഉയർത്തുന്നത് നാം കണ്ടു, എന്നാൽ ഇതിനു വിപരീതമായി മാരുതി സുസുക്കി ജനപ്രിയ മോഡലായ വിക്ടോറിസിന്റെ തിരഞ്ഞെടുത്ത പെട്രോൾ വേരിയന്റുകളുടെ വില ഏകദേശം 39,000 രൂപ വരെ കുറച്ചിരിക്കുകയാണ്. ഇതോടെ ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച് വിപണിയിൽ വില കൂടുന്നതിനുപകരം കൂടുതൽ താങ്ങാനാവുന്ന വിലയിലേക്ക് മാറുന്ന ചുരുക്കം ചില മോഡലുകളിൽ ഒന്നായി വിക്ടോറിസ് മാറി.ഇതുകൊണ്ട് മാത്രം തീർന്നില്ല, പുതുക്കിയ വിലകൾക്കൊപ്പം, മാരുതി സുസുക്കി വിക്ടോറിസ് സ്ട്രോങ് ഹൈബ്രിഡ് വേരിയന്റുകളിൽ 90,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് തുടരുന്നു എന്നതാണ് ശ്രദ്ധേയം. അതോടൊപ്പം സിഎൻജി പതിപ്പുകൾക്ക് 80,000 രൂപ വരെ ഓഫറുകളും ലഭ്യമാണ്. ഇതിനകം നന്നായി വിറ്റഴിക്കപ്പെടുന്ന ഒരു മോഡലിന് കമ്പനി സ്വീകരിച്ച ഈ നയവും നീക്കവും അതിശയകരമായി തോന്നാം.മൊത്തത്തിലുള്ള വിൽപ്പന കണക്കുകളേക്കാൾ വേരിയന്റ് മിക്സിലാണ് ഇതിനു പിന്നിലെ വിശദീകരണം. വിക്ടോറിസിന് ധാരാളം കസ്റ്റമേർസിനെ കണ്ടെത്താനീയിട്ടുണ്ടെങ്കിലും ആ വിൽപ്പനയുടെ വലിയൊരു പങ്ക് സ്റ്റാൻഡേർഡ് പെട്രോൾ പതിപ്പുകളിൽ നിന്നാണ് എത്തിയിരിക്കുന്നത് എന്നാണ് കണക്കുകൾ. വാഹനത്തിന്റെ സ്ട്രോങ് ഹൈബ്രിഡ് മോഡലുകൾക്ക് മികച്ച ഇന്ധനക്ഷമത ഉണ്ടായിരുന്നിട്ടും വിലയുടെ കാര്യത്തിൽ ഗണ്യമായ ഒരു പ്രീമിയം വഹിച്ചിരുന്നു, അതിനാൽ ഈ എക്സ്ട്ര ആനുകൂല്യങ്ങൾ ആ വിടവ് കുറയ്ക്കാൻ സഹായിക്കുന്നു. അതുപോലെ, സിഎൻജി വേരിയന്റുകളിലെ ആകർഷകമായ ഓഫറുകൾ റണ്ണിങ് കോസ്റ്റ് ഒരു പ്രധാന നിർണായക ഘടകമായി തുടരുന്ന ഒരു വിഭാഗത്തിൽ മാരുതി സുസുക്കിയുടെ മേൽക്കൈ നിലനിർത്താൻ സഹായിക്കുന്നു.
Source link


