സംവിധാനം ദിലീഷ് പോത്തൻ; ചാക്കോച്ചനും അർജുൻ സർജയും ഒരുമിക്കുന്നു

കുഞ്ചാക്കോ ബോബൻ, അർജുൻ സർജ എന്നിവർ നായകന്മാരാകുന്ന ചിത്രം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്നു. ഇതാദ്യമായാണ് ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാവുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണൻ ആണ് നിർമ്മാണം. കുഞ്ചാക്കോ ബോബൻ നായകനായി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചാവേറിന്റെ നിർമ്മാതാക്കളിൽ ഒരാളാണ് അരുൺ നാരായണൻ. ചിത്രത്തെക്കുറിച്ച് ഒൗദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും എന്നാണ് വിവരം.
മോഹൻലാൽ നായകനായി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന നെടുങ്കണ്ടം മിറാക്കൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. മോഹൻലാലിനൊപ്പം ആസിഫ് അലിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം നവംബറിൽ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. ഇതിന് മുൻപ് കുഞ്ചാക്കോ ബോബൻ- അർജുൻ സർജ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചേക്കും.
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ഒരു ദുരൂഹ സാഹചര്യത്തിൽ ആണ് കുഞ്ചാക്കോ ബോബൻ നായകനായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.
ഇൗ ചിത്രത്തിൽ ദിലീഷ് പോത്തനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു
അതേസമയം കിരൺ ദാസ് സംവിധാനം ചെയ്ത ഉന്മാദം ആണ് റിലീസിന് ഒരുങ്ങുന്ന കുഞ്ചാക്കോ ബോബൻ ചിത്രം.
ജൂലായ് 31ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ ലിജോ മോൾ ജോസ് ആണ് നായിക. കുഞ്ചാക്കോ ബോബനും ലിജോ മോൾ ജോസും ആദ്യമായി ഒരുമിക്കുന്ന ചിത്രംകൂടിയാണ് ഉന്മാദം.
Source link


