LIFESTYLE
പ്രിയതമയുടെ വേദനയ്ക്ക് മുന്നിൽ തോൽക്കാത്ത പ്രണയം! വൈറലായി ഭർത്താവിന്റെ കണ്ടുപിടിത്തം; ലാഭിച്ചത് ലക്ഷങ്ങൾ

ലോകത്തിലെ ഏറ്റവും വലിയ പ്രണയസ്മാരകം ഏതാണെന്ന് ചോദിച്ചാൽ ചരിത്രം നമുക്ക് ഷാജഹാന്റെ താജ്മഹൽ കാണിച്ചുതരും. എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, ആഡംബരങ്ങളുടെ പകിട്ടില്ലാതെ, പ്രണയത്തിന് തികച്ചും പ്രായോഗികവും ഹൃദ്യവുമായ മറ്റൊരു നിർവചനം നൽകുകയാണ് ആന്ധ്രപ്രദേശിലെ ഒരു അറുപത്തിയഞ്ചുകാരൻ. വലിയ സ്മാരകങ്ങൾ പണിയുന്നതിനേക്കാൾ തന്റെ പ്രിയപ്പെട്ടവളുടെ ദൈനംദിന കണ്ണീരൊപ്പുന്നതാണ് യഥാർഥ പ്രണയമെന്ന് അദ്ദേഹം തെളിയിച്ചു.കിഴക്കൻ ഗോദാവരി ജില്ലയിലെ മന്ദപേട്ടയ്ക്കടുത്തുള്ള അർതമുരു ഗ്രാമത്തിലെ സത്തി ശിവനാരായണ റെഡ്ഡി എന്ന 65 വയസ്സുകാരനാണ് തന്റെ അപൂർവമായ കണ്ടുപിടിത്തത്തിലൂടെ ഇപ്പോൾ സമൂഹമാധ്യമത്തിന്റെ ഹൃദയം കവരുന്നത്.കഠിനമായ കാൽമുട്ട് വേദന കാരണം വീടിന്റെ പടികൾ കയറാൻ കഷ്ടപ്പെടുന്ന തന്റെ 58 വയസ്സുകാരിയായ ഭാര്യ സത്യവേണിക്ക് വേണ്ടി അദ്ദേഹം വീട്ടിൽ തന്നെ ഒരു എസ്കലേറ്റർ ഡിസൈൻ ചെയ്തു. വെറും 20 ദിവസം കൊണ്ട്, 70,000 രൂപ മാത്രം ചെലവഴിച്ചാണ് അദ്ദേഹം ഈ അദ്ഭുത ഉപകരണം നിർമിച്ചത്.വേദനയ്ക്ക് മുന്നിൽ തോൽക്കാത്ത പ്രണയം ഭാര്യ സത്യവേണി വീടിന്റെ 21 പടികൾ കയറുമ്പോഴെല്ലാം വേദനകൊണ്ട് കണ്ണീർ വാർക്കുന്നത് കാണാൻ ആ ഭർത്താവിന് സാധിക്കുമായിരുന്നില്ല. വിദേശ സാങ്കേതികവിദ്യ തേടിപ്പോകാനോ, വിപണിയിൽ ലഭ്യമായ ലക്ഷങ്ങൾ വിലവരുന്ന ആധുനിക ഉപകരണങ്ങൾ വാങ്ങാനോ ഉള്ള സാമ്പത്തിക ശേഷി അവർക്കുണ്ടായിരുന്നില്ല. എന്നാൽ, അവിടെയാണ് റെഡ്ഡി തന്റെ പ്രായോഗിക ബുദ്ധി ഉപയോഗിച്ചത്. പുറത്തുനിന്ന് സഹായം തേടുന്നതിന് പകരം, സ്വന്തം അറിവും അധ്വാനവും സമ്പാദ്യവും ഉപയോഗിച്ച് വീടിനുള്ളിൽത്തന്നെ ഒരു പരിഹാരം കണ്ടെത്താൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.ബിരുദമില്ലാത്ത ‘എൻജിനീയർ’ റെഡ്ഡിയുടെ ഈ വിജയത്തിന് പിന്നിൽ വലിയ എൻജിനീയറിങ് ബിരുദങ്ങളുടെ പിൻബലമില്ല. സ്വന്തം ഗ്രാമത്തിൽ സ്കൂളുകൾ ഇല്ലാതിരുന്നതിനാൽ ‘അഞ്ചാം ക്ലാസ് വരെ മാത്രമേ’ അദ്ദേഹത്തിന് പഠിക്കാൻ കഴിഞ്ഞുള്ളൂ. ഔപചാരികമായ ഒരു സാങ്കേതിക പശ്ചാത്തലവുമില്ല.എന്നാൽ ട്രാക്ടറുകൾ, റൈസ് മില്ലുകൾ, കാർഷിക യന്ത്രങ്ങൾ എന്നിവ നന്നാക്കുന്നതിൽ പതിറ്റാണ്ടുകളായി അദ്ദേഹം നേടിയെടുത്ത പ്രായോഗിക പരിചയമാണ് ഈ ദൗത്യം വിജയകരമാക്കാൻ സഹായിച്ചത്. നിലവിൽ അഞ്ച് ഏക്കർ കൃഷിഭൂമിയും നാല് ട്രാക്ടറുകളും ഒരു റൈസ് മില്ലും സ്വന്തമായുള്ള റെഡ്ഡി, തന്റെ ജീവിതാനുഭവങ്ങളിൽ നിന്ന് ആർജിച്ചെടുത്ത ജ്ഞാനമാണ് ഈ പ്രോജക്റ്റിനായി പൂർണമായും ഉപയോഗപ്പെടുത്തിയത്.
Source link
CINEMA
CINEMA


