NEWS

കെഎസ്എഫ്ഇ ചിട്ടി പിടിച്ച് പ്രവാസി; അവിടെത്തന്നെ എഫ്ഡി ഇട്ടു, ‍ടിഡിഎസ് തിരിച്ചുകിട്ടാൻ എന്തു ചെയ്യും? വിദേശ ലോട്ടറിയടിച്ചു, ഇന്ത്യയിൽ നികുതി കൊടുക്കണോ?


പ്രവാസിയായ എന്റെ എൻആർഐ അക്കൗണ്ടിൽനിന്ന് കെഎസ്എഫ്ഇയിലേക്ക് ചിട്ടിക്ക് പണം അടച്ചിരുന്നു. ചിട്ടി  പിടിച്ച് അവിടെത്തന്നെ ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടത് 2024 നവംബറിലാണ്. 2025 നവംബറിൽ അത് മെച്വർ ആയി. അതിൽനിന്നും പിടിച്ച ടിഡിഎസ് തിരിച്ചു കിട്ടാൻ ഞാൻ എന്താണു ചെയ്യേണ്ടത് ? ടിഡിഎസ് ഡിക്ലറേഷൻ ഫോം ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ ഡിസേബിൾ ആണ് കാണിക്കുന്നത്.ഉത്തരം: NRE അക്കൗണ്ടിൽനിന്ന് KSFEയിൽ നിക്ഷേപിച്ച ചിട്ടിത്തുക പലിശയിൽനിന്ന് ഈടാക്കിയ ടിഡിഎസ് തുക ആദായനികുതി റിട്ടേൺ (ITR 2) സമർപ്പിച്ചു തിരികെ ക്ലെയിം ചെയ്യാം. നിങ്ങൾക്കു ലഭിച്ച പലിശയുടെ 31.20% ടിഡിഎസ് പിടിച്ചിട്ടുണ്ടാകും. ടിഡിഎസ് പിടിച്ച വിവരങ്ങൾ ആദായനികുതി പോർട്ടലിൽ ലഭ്യമാകും. രേഖകൾ ലഭ്യമല്ലെങ്കിൽ അത് നേടാൻ കെഎസ്എഫ്ഇയെ സമീപിക്കുക.ഉത്തരം: ഗൾഫ് രാജ്യങ്ങളിലെ ലോട്ടറികളിൽ നിന്ന് പ്രവാസികൾക്കു ലഭിക്കുന്ന സമ്മാനങ്ങൾക്ക് ഇന്ത്യൻ നികുതി നിയമങ്ങൾ പ്രകാരം നികുതി ബാധകമല്ല. കാരണം, ആ വരുമാനം ഇന്ത്യയിൽ ഉത്ഭവിക്കുന്നതല്ല. ഈ തുക പിന്നീട് ഇന്ത്യയിലേക്ക് കൊണ്ടുവന്നാലും എൻആർഐകളുടെ ശമ്പളം പോലെ ഇതിനും നികുതി ബാധകമല്ല.


Source link

Back to top button