തനി നാടൻ തുള്ളലുമായി ഓട്ടംതുള്ളൽ 24ന്

വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ഹരിശ്രീ അശോകൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ ജൂലായ് 24 ന് തിയേറ്ററിൽ.ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന പക്കാ ഫാമിലി കോമഡി എന്റർടെയ്നറാണ്. ഒരു തനി നാടൻ തുള്ളൽ’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. പോളി വത്സൻ, ടിനി ടോം, മനോജ് കെ.യു, കുട്ടി അഖിൽ, ബിനു ശശിറാം, ജിയോ ബേബി എന്നിവരാണ് മറ്റ് താരങ്ങൾ. ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്, അച്ഛാ ദിൻ, പാവാട, ജോണി ജോണി യെസ് അപ്പ, മഹാറാണി എന്നീ ചിത്രങ്ങൾക്കുശേഷം ശേഷം ജി. മാർത്താണ്ഡൻ ഒരുക്കുന്ന ആറാമത്തെ ചിത്രമാണ് ‘ഓട്ടം തുള്ളൽ . രചന ബിനു ശിവറാം,
ജി.കെ.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്. കോ. പ്രൊഡ്യൂസർ സിറിയക് ആലഞ്ചേരി. ഹിരൺ മഹാജൻ, ജി മാർത്താണ്ഡൻ എന്നിവരാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർമാർ. ഛായാഗ്രഹണം- പ്രദീപ് നായർ, സംഗീതം- രാഹുൽ രാജ്, എഡിറ്റർ- ജോൺകുട്ടി, ആർട്ട്- സുജിത് രാഘവ്, മേക്കപ്പ്- അമൽ സി. ചന്ദ്രൻ, വസ്ത്രലങ്കാരം- സിജി തോമസ് നോബൽ, വരികൾ- ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യ സുരേഷ് മേനോൻ, പി.ആർ. ഒ ആൻഡ് മാർക്കറ്റിങ്- ഐശ്വര്യ രാജ്, ഉണ്ണി രാജേന്ദ്രൻ
Source link


