ഇന്ത്യൻ കോഫീ ഹൗസിലെ നെടുവത്തൂർ രുചിക്കൂട്ട്!

വിവിധ ഇന്ത്യൻ കോഫീ ഹൗസുകളിൽ നെടുവത്തൂരിലെ 50 പേർ
കൊല്ലം: മലയാളി ദൂരയാത്രയ്ക്കിടെ റോഡരികിൽ പരതുന്നൊരു ഭക്ഷണശാലയുണ്ട്, ഇന്ത്യൻ കോഫീ ഹൗസ്! ചുവന്ന വട്ടത്തൊപ്പിയും വെൺമയാർന്ന വസ്ത്രവുമണിഞ്ഞ്, ആവി പറക്കുന്ന കാപ്പിയുമായെത്തുന്നയാളോട് ചോദിച്ചു നോക്കൂ, എവിടെയാണ് വീടെന്ന്? ഒരു പക്ഷേ, അതൊരു നെടുവത്തൂരുകാരനാകാം! വിവിധ ഇന്ത്യൻ കോഫീ ഹൗസുകളിലായി
ഇന്നുള്ളത് 50 നെടുവത്തൂരുകാരാണ്.
എ.കെ.ജി 1957ൽ പടുത്തുയർത്തിയ സഹകരണ പ്രസ്ഥാനമായ ഇന്ത്യൻ കോഫീ
ഹൗസിൽ 1960ൽ നെടുവത്തൂർ വെൺമണ്ണൂർ മംഗലത്ത് വീട്ടിൽ മഹേശ്വരൻ നായർ (80) ജീവനക്കാരനായതോടെയാണ് തുടക്കം. കേരളപുരത്ത് താമസിക്കുന്ന ഭാസ്കരൻ നായർ (75) രണ്ടാമനായെത്തി. എഴുത്തും വായനയും സൈക്കിൾ സവാരിയുമായിരുന്നു അന്നത്തെ യോഗ്യത. ഇരുവരുടെയും കൈ പിടിച്ചാണ് ബന്ധുക്കളും അയൽക്കാരും നാട്ടുകാരുമൊക്കെ ഇവിടത്തെ ജോലിക്കാരായത്. ആശ്രിത നിയമനം വഴിയെത്തിയവരുമുണ്ട്. നെടുവത്തൂരുകാരായ സൗമ്യ, ബിന്ദു, സ്വപ്ന, ദീപ്തി, രജനി എന്നിവരും ഏഴ് വർഷം മുമ്പ് കൊട്ടാരക്കരയിലെ ഇന്ത്യൻ കോഫീ ഹൗസിൽ ജീവനക്കാരായി. ക്ളീനർ തസ്തികയിൽ 18 മാസം ജോലി. തുടർന്ന് കോഫി, പാചകം, പാത്രം കഴുകൽ, സർവീസ് എന്നീ സെക്ഷനുകളിൽ ഏതിലെങ്കിലും സ്ഥിരപ്പെടുത്തും. 8 മണിക്കൂറാണ് ജോലി.
ക്ളീനറിൽ തുടങ്ങി
ജനറൽ മാനേജർ വരെ
പത്താം ക്ളാസാണ് അടിസ്ഥാന യോഗ്യത
നിലവിലെ ജോലിക്കാർക്ക് ബന്ധുവിനെയോ മറ്റോ ശുപാർശ ചെയ്യാം
ക്ളീനർക്ക് സൂപ്പർവൈസർ വരെ പ്രൊമോഷനുണ്ട്
ടെസ്റ്റെഴുതിയാൽ കൗണ്ടർ ക്ളാർക്കാകാം
ജനറൽ മാനേജർ പദവിയിൽ വരെ എത്താം
ശമ്പളം 12,000 മുതൽ 70,000 വരെ
‘സർക്കാർ ജോലി പോലെയാണ് തോന്നിയിട്ടുള്ളത്. പെൻഷനും പി.എഫും ബോണസുമൊക്കെയുണ്ട്.”
-ജി.രാജൻപിള്ള,
മാനേജർ, കൊട്ടാരക്കര
Source link
NEWS
Read News
Read News✅


